- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആർഎസ്എസും പറഞ്ഞു പേടിഎമ്മിനെ പരിശോധിക്കാൻ; നോട്ടുകൾ അസാധുവാക്കിയപ്പോൾ നേട്ടം കൊയ്ത കമ്പനിയുടെ ചൈനീസ് ബന്ധം തിരക്കി സംഘപരിവാർ; തിരിച്ചടിയാകുന്നതു മോദിക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ആർഎസ്എസ്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിലൂടെ ഏറ്റവും അധികം ഗുണമുണ്ടാക്കിയ കമ്പനിയായ പേടിഎമ്മിന്റെ ചൈനീസ് ബന്ധം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആർഎസ്എസ്. പാക്കിസ്ഥാനെ ചൈന സഹായിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ചൈനയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നു വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ഇതിനു പിന്നാലെ നോട്ട് അസാധുവാക്കൽ നടപടി വന്നപ്പോൾ ഡിജിറ്റൽ കറൻസിയുടെ പ്രചാരണാർഥം പേടിഎം നൽകിയ പത്രപ്പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. പേടിഎം ചൈനീസ് കമ്പനിയായ ആലിബാബയ്ക്കു പങ്കാളിത്തമുള്ള കമ്പനിയാണെന്ന വിവരം പിന്നീട് മോദിക്കെതിരെ കടുത്ത പ്രതിഷേധം ഉയരാൻ കാരണമാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ആർഎസ്എസും പേടിഎമ്മിന്റെ ചൈനീസ് ബന്ധം അന്വേഷിക്കാനുള്ള നീക്കം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയതിന്റെ ഏറ്റവും വലിയ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ആർഎസ്എസ്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിലൂടെ ഏറ്റവും അധികം ഗുണമുണ്ടാക്കിയ കമ്പനിയായ പേടിഎമ്മിന്റെ ചൈനീസ് ബന്ധം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആർഎസ്എസ്.
പാക്കിസ്ഥാനെ ചൈന സഹായിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ചൈനയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നു വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ഇതിനു പിന്നാലെ നോട്ട് അസാധുവാക്കൽ നടപടി വന്നപ്പോൾ ഡിജിറ്റൽ കറൻസിയുടെ പ്രചാരണാർഥം പേടിഎം നൽകിയ പത്രപ്പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്.
പേടിഎം ചൈനീസ് കമ്പനിയായ ആലിബാബയ്ക്കു പങ്കാളിത്തമുള്ള കമ്പനിയാണെന്ന വിവരം പിന്നീട് മോദിക്കെതിരെ കടുത്ത പ്രതിഷേധം ഉയരാൻ കാരണമാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ആർഎസ്എസും പേടിഎമ്മിന്റെ ചൈനീസ് ബന്ധം അന്വേഷിക്കാനുള്ള നീക്കം നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയിരുന്നു മൊബൈൽ വാലറ്റ് കമ്പനിയായ പേടിഎം. മോദിയുടെ തുടർന്നുള്ള പ്രസംഗങ്ങളിൽ കറൻസി രഹിത ഇടപാടുകളിലേക്ക് അടിയന്തിരമായി ഇന്ത്യയിലെ ജനങ്ങൾ മാറേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. ധനമന്ത്രിയായ അരുൺ ജെയ്റ്റ്ലിയും ഡിജിറ്റൽ ബാങ്കിംഗിന്റെ ഗുണങ്ങളെ കുറിച്ചായിരുന്നു പലപ്പോഴും പറഞ്ഞത്.
മോദിക്ക് അഭിവാദ്യം അർപ്പിച്ച് മുൻപേജിൽ മുഴുനീള പരസ്യം പേടിഎം നൽകിയതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മോദിയും പേടിഎമ്മും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ആർഎസ്എസും പേടിഎമ്മിനു പിന്നാലെ എത്തിയിരിക്കുകയാണ്. ആർഎസ്എസിന്റെ സാമ്പത്തിക പഠന വിഭാഗമായ സ്വദേശി ജാഗരൺ മഞ്ച് മുഖേനയാണ് പേടി എമ്മിന്റെ ചൈനീസ് ബന്ധം പരിശോധിക്കുന്നത്.
ഞങ്ങൾക്കൊരുപാട് പരാതികൾ ആലിബാബയുടെ പങ്കാളിത്തത്തെ കുറിച്ച് ലഭിച്ചിട്ടുണ്ടെന്ന് സ്വദേശി ജാഗരൺ മഞ്ച് കോ കൺവീനർ അശ്വിനി മഹാജൻ പറഞ്ഞിരുന്നു. കറൻസിയില്ലാത്ത ഇടപാടുകളിലേക്ക് നമ്മൾ മാറുമ്പോൾ ഇന്ത്യക്കാരായ പൗരന്മാരുടെ വിവരങ്ങൾ രഹസ്യമായിരിക്കേണ്ടതുണ്ട്. ഒരു ഇന്ത്യൻ കമ്പനിയും വിദേശ കമ്പനികൾക്ക് വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഉറപ്പു വരുത്തുകയും നിക്ഷേപ ഇടപാടുകൾ വളരെ കൃത്യമായിരിക്കുകയും വേണമെന്നും അശ്വനി പറയുന്നു. അതിനാലാണ് അന്വേഷണം നടത്തുന്നത്. കറൻസി രഹിത ഇടപാടുകളിലേക്ക് ഇന്ത്യൻ പൗരന്മാർ മാറണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയും പേടിഎം അതിന്റെ മാതൃകയായും നിൽക്കുന്ന ഘട്ടത്തിൽ ആർഎസ്എസ് നടത്തുന്ന പരിശോധന മോദിക്ക് ക്ഷീണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗദ്ധർ പറയുന്നത്.



