- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടു നിരോധനം മൂലം പണം പിൻവലിക്കാൻ കഴിയാതെ മികച്ച ചികിത്സ നൽകാൻ കഴിയാതെ അച്ഛൻ മരിച്ച വിവരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; പിതാവിന്റെ നിര്യാണം എന്ന വസ്തുത പോലും കണക്കിലെടുക്കാതെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ വിമർശനവുമായി സംഘപരിവാർ അനുകൂലികളുടെ മെസേജ് പ്രളയം
കൊച്ചി: കൃത്യസമയത്തു ചികിത്സ ലഭിക്കാത്തതിനാൽ പിതാവിന്റെ ജീവൻ നഷ്ടമായ വേദന പങ്കുവച്ച മകനു ഫേസ്‌ബുക്കിൽ സംഘപരിവാർ അനുകൂലികളുടെ തെറിയഭിഷേകം. കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് മെസേജുകളായി സംഘപരിവാറുകാരുടെ വിളയാട്ടം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുകയും ബാങ്കിൽ നിന്നു പണം എടുക്കുന്ന കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്തതോടെയാണു ശ്രീജിത്ത് കുഞ്ഞച്ചൻ എന്ന യുവാവിനു പിതാവിന്റെ ചികിത്സ കൃത്യസമയത്തു നൽകാൻ കഴിയാത്ത അവസ്ഥ വന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീജിത്ത് ഫേസ്‌ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു സംഘപരിവാറുകാരുടെ അധിക്ഷേപം. നവംബർ 12ന് ശ്രീജിത്ത് ഫേസ്‌ബുക്കിലിട്ട പോസ്റ്റാണ് ഇവരെ പ്രകോപിപ്പിച്ചത്. 'എന്റെ അച്ഛൻ പോയി എന്നെന്നേക്കുമായി. ഹോസ്പിറ്റൽ ബില്ലടച്ച് അച്ഛനെ നല്ലൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ നോക്കിയ എനിക്ക് ഈ കോണോത്തിലെ പരിഷ്‌കാരം മൂലം നഷ്ടമായത് വിലപ്പെട്ട മൂന്ന് മണിക്കൂറുകളാണ്. ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മൂന്ന് മണിക്കൂർ. കള്ള
കൊച്ചി: കൃത്യസമയത്തു ചികിത്സ ലഭിക്കാത്തതിനാൽ പിതാവിന്റെ ജീവൻ നഷ്ടമായ വേദന പങ്കുവച്ച മകനു ഫേസ്‌ബുക്കിൽ സംഘപരിവാർ അനുകൂലികളുടെ തെറിയഭിഷേകം. കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് മെസേജുകളായി സംഘപരിവാറുകാരുടെ വിളയാട്ടം.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുകയും ബാങ്കിൽ നിന്നു പണം എടുക്കുന്ന കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്തതോടെയാണു ശ്രീജിത്ത് കുഞ്ഞച്ചൻ എന്ന യുവാവിനു പിതാവിന്റെ ചികിത്സ കൃത്യസമയത്തു നൽകാൻ കഴിയാത്ത അവസ്ഥ വന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീജിത്ത് ഫേസ്‌ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണു സംഘപരിവാറുകാരുടെ അധിക്ഷേപം. നവംബർ 12ന് ശ്രീജിത്ത് ഫേസ്‌ബുക്കിലിട്ട പോസ്റ്റാണ് ഇവരെ പ്രകോപിപ്പിച്ചത്. 'എന്റെ അച്ഛൻ പോയി എന്നെന്നേക്കുമായി. ഹോസ്പിറ്റൽ ബില്ലടച്ച് അച്ഛനെ നല്ലൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ നോക്കിയ എനിക്ക് ഈ കോണോത്തിലെ പരിഷ്‌കാരം മൂലം നഷ്ടമായത് വിലപ്പെട്ട മൂന്ന് മണിക്കൂറുകളാണ്. ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മൂന്ന് മണിക്കൂർ. കള്ളപ്പണം പിടിച്ച വീര കഥയുമായി ഇനി ആരും സൗഹൃദം കൂടാൻ വരണ്ട... അത്തരം സൗഹൃദങ്ങൾ എനിക്കാവശ്യമില്ല...' എന്നായിരുന്നു ശ്രീജിത്തിന്റെ പോസ്റ്റ്.
അച്ഛൻ മരിച്ചയുടനെ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത മകൻ, ലൈക്കും ഷെയറും കിട്ടാൻ വേണ്ടി വ്യാജ വാർത്ത പ്രസിദ്ധീകരിച്ചയാൾ എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് സംഘികൾ ശ്രീജിത്തിനെതിരെ രംഗത്തെത്തിയത്. പോസ്റ്റിനു താഴെ ഇത്തരത്തിൽ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ വാർത്തയ്ക്കു വേണ്ടിയോ ലൈക്കിനു വേണ്ടിയോ അല്ല, ഉള്ളിലെ വിഷമം കൊണ്ടു പറഞ്ഞതാണെന്നു ശ്രീജിത്ത് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെ, അച്ഛൻ മരിച്ച അവസരത്തിൽ ഇട്ട പോസ്റ്റാണ് എന്നുപോലും കണക്കിലെടുക്കാതെയാണു സംഘപരിവാറുകാരുടെ പച്ചത്തെറി.
കമന്റുകൾക്കു പുറമേ ഇത്തരത്തിലുള്ള നിരവധി മെസേജുകളും തനിക്ക് ലഭിച്ചതായി ശ്രീജിത്ത് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. നൂറ്റി അമ്പതോളം പേരാണ് കേട്ടാലറക്കുന്ന ഭീഷയിൽ തന്നെയും തന്റെ പിതാവിനെയും തെറിവിളിച്ചതെന്നാണ് മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിൽ ശ്രീജിത്ത് പറയുന്നത്.