- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലമ്പുഴയിൽ രണ്ടു {{സിപിഎം}} പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അഞ്ച് ആർഎസ്എസുകാർ കുറ്റക്കാർ; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നു പാലക്കാട് അഡിഷണൽ സെഷൻസ് കോടതി
പാലക്കാട്: മലമ്പുഴയിൽ അഞ്ചു രണ്ടു സിപിഐ(എം) പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അഞ്ച് ആർഎസ്എസുകാർ കുറ്റക്കാരെന്നു കോടതി. ഇവർക്കുള്ള ശിക്ഷ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ബുധനാഴ്ച വിധിക്കും. അഞ്ച് ആർ.എസ്.എസ് പ്രവർത്തകരായ ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ മണികണ്ഠൻ, രാജേഷ്, മുരുകദാസൻ, അഞ്ചാം പ്രതി സുരേഷ്, ഏഴാം പ്രതി ഗിരീഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലാം പ്രതിയേയും ആറാം പ്രതിയേയും വെറുതെവിട്ടു. 2007 ഒക്ടോബർ 29ന് കടുക്കാംകുന്നിലാണു രണ്ട് സിപി.എം പ്രവർത്തകരെ വെട്ടിക്കൊന്നത്. സിപിഐ(എം) പ്രവർത്തകരായ ഗോപാലകൃഷ്ണൻ, രവീന്ദ്രൻ എന്നിവരാണു കൊല്ലപ്പെട്ടത്. മലമ്പുഴ കാലിത്തീറ്റ ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ട രണ്ട് പേരും. ഒരു വിവാഹ പാർട്ടി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നതിനിടെ കടുക്കാംകുന്ന് നിലംപതി പാലത്തിന് സമീപം ഒളിച്ചിരുന്ന ആർ.എസ്.എസ് സംഘം രണ്ട് പേരേയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

പാലക്കാട്: മലമ്പുഴയിൽ അഞ്ചു രണ്ടു സിപിഐ(എം) പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അഞ്ച് ആർഎസ്എസുകാർ കുറ്റക്കാരെന്നു കോടതി. ഇവർക്കുള്ള ശിക്ഷ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ബുധനാഴ്ച വിധിക്കും.
അഞ്ച് ആർ.എസ്.എസ് പ്രവർത്തകരായ ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ മണികണ്ഠൻ, രാജേഷ്, മുരുകദാസൻ, അഞ്ചാം പ്രതി സുരേഷ്, ഏഴാം പ്രതി ഗിരീഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലാം പ്രതിയേയും ആറാം പ്രതിയേയും വെറുതെവിട്ടു.
2007 ഒക്ടോബർ 29ന് കടുക്കാംകുന്നിലാണു രണ്ട് സിപി.എം പ്രവർത്തകരെ വെട്ടിക്കൊന്നത്. സിപിഐ(എം) പ്രവർത്തകരായ ഗോപാലകൃഷ്ണൻ, രവീന്ദ്രൻ എന്നിവരാണു കൊല്ലപ്പെട്ടത്. മലമ്പുഴ കാലിത്തീറ്റ ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ട രണ്ട് പേരും. ഒരു വിവാഹ പാർട്ടി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നതിനിടെ കടുക്കാംകുന്ന് നിലംപതി പാലത്തിന് സമീപം ഒളിച്ചിരുന്ന ആർ.എസ്.എസ് സംഘം രണ്ട് പേരേയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

