- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റുപറ്റി, ഇനി ആവർത്തിക്കില്ല' മാപ്പ്, മാപ്പ്, മാപ്പ്; മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഘപരിവാർ പ്രവർത്തകർ മാപ്പ് അപേക്ഷിച്ച് സമൂഹമാധ്യമത്തിൽ; തങ്ങളെ സ്ഥലത്തെ സിപിഎം പ്രവർത്തകർ വന്ന് കണ്ടെന്നും കാര്യങ്ങൾ ബോധിപ്പിച്ചെന്നും വീഡിയോയിൽ വിശദീകരണം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിക്കുന്ന സംഘപരിവാർ പ്രവർത്തകരുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ രണ്ട് പേരും മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പുതിയ വീഡിയോയിലാണ് ഇരുവരും മാപ്പ് ചോദിക്കുന്നത്. തങ്ങൾക്ക് തെറ്റു പറ്റിയെന്നും മാപ്പ് തരണമെന്നും പറയുന്ന ഇരുവരും ഇനി മേലാൽ ഇത്തരത്തിൽ സംസാരിക്കുകയില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം സംസാരിച്ചത് മദ്യലഹരിയിലായിരുന്നുവെന്നും ഇരുവരും പറയുന്നുണ്ട് വീഡിയോയിൽ. തങ്ങളെ സ്ഥലത്തെ സിപിഎം പ്രവർത്തകർ വന്ന് കണ്ടെന്നും അവർ കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് തെറ്റ് മനസിലായതെന്നും ഇനിമേലാൽ ആവർത്തിക്കില്ലെന്നും മാപ്പ് തരണമെന്നും ഇരുവരും വീഡിയോയിൽ പറയുന്നു. ആരൊക്കയോ ചേർന്ന് ഇരുവർക്കും നിർദ്ദേശം നൽകുന്നതായും വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്. 'ഡാ പിണറായി വിജയാ, നീയല്ല അന്റച്ഛൻ കോരനുണ്ടല്ലോ, അവൻ വിചാരിച്ചാലടക്കം ശബരിമലയിൽ ഒരു പെണ്ണും കയറില്ല. നവോത്ഥ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിക്കുന്ന സംഘപരിവാർ പ്രവർത്തകരുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ രണ്ട് പേരും മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പുതിയ വീഡിയോയിലാണ് ഇരുവരും മാപ്പ് ചോദിക്കുന്നത്. തങ്ങൾക്ക് തെറ്റു പറ്റിയെന്നും മാപ്പ് തരണമെന്നും പറയുന്ന ഇരുവരും ഇനി മേലാൽ ഇത്തരത്തിൽ സംസാരിക്കുകയില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സംസാരിച്ചത് മദ്യലഹരിയിലായിരുന്നുവെന്നും ഇരുവരും പറയുന്നുണ്ട് വീഡിയോയിൽ. തങ്ങളെ സ്ഥലത്തെ സിപിഎം പ്രവർത്തകർ വന്ന് കണ്ടെന്നും അവർ കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് തെറ്റ് മനസിലായതെന്നും ഇനിമേലാൽ ആവർത്തിക്കില്ലെന്നും മാപ്പ് തരണമെന്നും ഇരുവരും വീഡിയോയിൽ പറയുന്നു. ആരൊക്കയോ ചേർന്ന് ഇരുവർക്കും നിർദ്ദേശം നൽകുന്നതായും വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്.
'ഡാ പിണറായി വിജയാ, നീയല്ല അന്റച്ഛൻ കോരനുണ്ടല്ലോ, അവൻ വിചാരിച്ചാലടക്കം ശബരിമലയിൽ ഒരു പെണ്ണും കയറില്ല. നവോത്ഥാനമുണ്ടാക്കാൻ നീയാര് ചട്ടമ്പിസ്വാമിയോ, അല്ലെങ്കിൽ ശ്രീനാരായണ ഗുരു ജയന്തിയോ' എന്നു തുടങ്ങുന്ന വീഡിയോയിൽ ഇരുവരും മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകൾ പ്രയോഗിച്ചിരുന്നു. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ആൺ കുട്ടികളെപ്പോലെ ശബരിമലയിലേക്ക് പോയി വന്നവരാണ് തങ്ങളെന്നും കളിക്കാൻ നിൽക്കണ്ട നിന്റെ അവസാനത്തെയാണ് എന്നു പറഞ്ഞുമാണ് വീഡിയോ അവസാനിക്കുന്നത്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വീഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും മാപ്പ് ചോദിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.