- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകം കഴിഞ്ഞു നേരം വെളുക്കും മുമ്പ് എല്ലാ പ്രതികളെയും പിടികൂടിയത് പിണറായിയുടെ മുഖം രക്ഷിച്ചു; പ്രധാനപ്രതി സി.പി.എം നേതാവിനെ ആക്രമിച്ച കേസിലും പ്രതിയെന്ന് വ്യക്തമായതോടെ പിടിവള്ളിയായി; രാജ്നാഥ് സിങ് സംതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയെന്ന് പറഞ്ഞ് ബിജെപി: സി.പി.എം-ബിജെപി സംഘർഷം ഒഴിയാതെ തലസ്ഥാനം
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ നടന്ന സി.പി.എം-ബിജെപി സംഘർഷത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഇന്നലെ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു എന്ന വാർത്ത പുറത്തുവന്നത്. ഇതോടെ തലസ്ഥാനത്ത് ശരിക്കും പരിഭ്രാന്തിയായിരുന്നു. ബിജെപി ഹർത്താൽ കൂടി പ്രഖ്യാപിച്ചതോടെ വീണ്ടും സംഘർഷമുണ്ടാകുമോ എന്ന കടുത്ത ആശങ്കയിലാണ് തലസ്ഥാനം. ആർഎസ്എസ് കാര്യവാഹകാണ് കൊല്ലപ്പെട്ട രാജേഷ് എന്നതാണ് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചത്. എന്നാൽ. മരണ മൊഴിയായി ആരാണ് തന്നെ ആക്രമിച്ചതെന്ന വിവരം രാജേഷ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആളുകളെ വ്യക്തമായ പൊലീസ് കൊലപാതകം കഴിഞ്ഞ് മണിക്കൂറുകൽ കഴിയും മുമ്പ് തന്നെ പ്രതികളെ പിടികൂടി. ഇത് പൊലീസിന്റെയും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെയു മുഖം രക്ഷിക്കാൻ ഒതകുന്നതായി. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് ബിജെപി ആവർത്തിക്കുമ്പോഴും അല്ലെന്ന് തറപ്പിച്ചു പറയുകയാണ് സി.പി.എം. അതിന് അവർക്ക് ചൂണ്ടിക്കാട്ടാൻ പ്രതിയുടെ മുൻകാല പ്രവർത്തനങ്ങളുമുണ്ട്. സി.പി.എം നേതാവിനെ ആക്രമിച
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ നടന്ന സി.പി.എം-ബിജെപി സംഘർഷത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഇന്നലെ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു എന്ന വാർത്ത പുറത്തുവന്നത്. ഇതോടെ തലസ്ഥാനത്ത് ശരിക്കും പരിഭ്രാന്തിയായിരുന്നു. ബിജെപി ഹർത്താൽ കൂടി പ്രഖ്യാപിച്ചതോടെ വീണ്ടും സംഘർഷമുണ്ടാകുമോ എന്ന കടുത്ത ആശങ്കയിലാണ് തലസ്ഥാനം. ആർഎസ്എസ് കാര്യവാഹകാണ് കൊല്ലപ്പെട്ട രാജേഷ് എന്നതാണ് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചത്. എന്നാൽ. മരണ മൊഴിയായി ആരാണ് തന്നെ ആക്രമിച്ചതെന്ന വിവരം രാജേഷ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആളുകളെ വ്യക്തമായ പൊലീസ് കൊലപാതകം കഴിഞ്ഞ് മണിക്കൂറുകൽ കഴിയും മുമ്പ് തന്നെ പ്രതികളെ പിടികൂടി. ഇത് പൊലീസിന്റെയും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെയു മുഖം രക്ഷിക്കാൻ ഒതകുന്നതായി.
രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് ബിജെപി ആവർത്തിക്കുമ്പോഴും അല്ലെന്ന് തറപ്പിച്ചു പറയുകയാണ് സി.പി.എം. അതിന് അവർക്ക് ചൂണ്ടിക്കാട്ടാൻ പ്രതിയുടെ മുൻകാല പ്രവർത്തനങ്ങളുമുണ്ട്. സി.പി.എം നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു പൊലീസ് പിടികൂടിയ മണിക്കുട്ടൻ. മണിക്കുട്ടനുമായുള്ള തർക്കങ്ങളാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാജേഷിന്റെ കൊലപാതകത്തിലെ പ്രധാനപ്രതികളെയെല്ലാം പൊലീസ് പിടികൂടിയിട്ടുണ്ട്. മണിക്കുട്ടനടക്കമുള്ള പ്രതികളെ പൊലീസ് സാഹസികമായി ഓടിച്ചിട്ടാണ് പിടികൂടിയത്. മൊത്തം ഏഴു പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരെല്ലാവരും പിടിയിലായതാണ് സൂചന. പിടിയിലായവരെ ഐജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്.
മണിക്കുട്ടൻ ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ് അജിത്ത് എന്നിവർ പിടിയിലായവരിൽ ഉൾപ്പെടുന്നു. ഒളിവിലായിരുന്ന പ്രതികളെ ഡിവൈഎസ്‌പി പ്രമോദ് കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് കാട്ടക്കട പുലിപ്പാറയിൽ വെച്ച് പിടിച്ചത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത് സിപിഎമ്മിനും ആശ്വാസമായിട്ടുണ്ട. അതേ സമയം കൊലപാതകത്തിൽ രാഷ്ട്രീയ വൈര്യത്തിന് പുറമെ വ്യക്തിവൈരാഗ്യവുമുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്ന്ത്.
പ്രതികളെ പിടികൂടിയത് സർക്കാറിന് ആശ്വാസമായെങ്കിലും ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു എന്നത് ബിജെപിക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. കേസിൽ മുഴുവൻ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് മതിപ്പ് പ്രകടിപ്പിച്ചു എന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടിരുന്നു. കേസിലെ പ്രധാനപ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ രാജ് നാഥ് സിംഗിനെ അറിയിച്ചു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ നിലപാടിലും രാജ്നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചു എന്നുമായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.
എന്നാൽ, ഇത് നുണയാണെന്നാണ് സംസ്ഥാനത്തെ ബിജെപിക്കാർ പറയുന്നത്. ക്വട്ടേഷൻ നൽകിയാണ് ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയതെന്നും ഈ കൊലപതാകം രാഷ്ട്രീയമാണെന്നുമാണ് ബിജെപി നേതാക്കൾ ആവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ വിഷയത്തിൽ തലസ്ഥാന വാസികൾക്ക് ആശങ്ക അകന്നിട്ടില്ല. ബിജെപി തിരിച്ചടിക്ക് തുനിയുമ്പോൾ വീണ്ടും ചോരക്കളമാകുമോ എന്നതാണ് എല്ലാവരുടെയും ആശങ്ക.
ഇതിനിടെ തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനു നേരെ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെയെല്ലാം പൊലീസ് അറസ്റ്റു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അക്രമണം തടയാൻ വീണ്ടും സർവ്വകക്ഷി യോഗം വിളിക്കണമെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
I expect that the political violence in Kerala is curbed and that the perpetrators are brought to justice expeditiously. 3/3
- Rajnath Singh (@rajnathsingh) July 30, 2017
രാഷ്ട്രീയ സംഘർഷത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസത്തെ അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ വീടിനു പുറത്തു നിൽക്കുന്ന എല്ലാവരും ഇന്ന് ഉപവാസത്തിലാണെന്ന് അദ്ദേഹം പ്രതികരിച്ചു. തലസ്ഥാനത്ത് കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ആക്രമണങ്ങൾ നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് രമേശ് ചെന്നതിത്തല പറഞ്ഞിരുന്നു. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി സംഘർഷത്തിന് മറുപടി പറയണം. ആക്രമണങ്ങൾ നടന്നിട്ടും സർക്കാർ എന്തുകൊണ്ടാണ് സർവകക്ഷി യോഗം വിളിക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മണിക്കുട്ടന്റെ നേതൃത്വത്തിൽ ഓട്ടോയിലെത്തിയ സംഘം രാജേഷിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഇടതു കൈ വെട്ടിമാറ്റിയ നിലയിലും നാല്പതോളം വെട്ടുകളുമായി രാജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറിൽ ആർഎസ്എസ് ശാഖാ കാര്യവാഹക് ആയിരുന്നു രാജേഷ്. കൊലപാകകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താലാചരിച്ച് വരികയാണ്. അതിനിടെ തലസ്ഥാനത്ത് അക്രമ സംഭവങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ മൂന്നു ദിവസം കൂടി നീട്ടിയിട്ടുണ്ട്.
I have expressed my concern with the law and order situation in the state of Kerala. Political violence is unacceptable in a democracy. 2/3
- Rajnath Singh (@rajnathsingh) July 30, 2017