- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിന്ധു സൂര്യകുമാറിനെ അവഹേളിച്ചവർക്ക് ആർഎസ്എസ് പ്രവർത്തകരുടെ വീരോചിത വരവേൽപ്പ്; സംഭവത്തെ അപലപിച്ച കുമ്മനം ഇനി എന്തു പറയും; പ്രവർത്തകർക്കു പങ്കില്ലെന്നു തുറന്നടിച്ച വി വി രാജേഷിനു മറുപടിയുണ്ടോ?
തിരുവനന്തപുരം: ചാനൽ ചർച്ചയുടെ പേരിൽ മാദ്ധ്യമപ്രവർത്തകയെ അവഹേളിച്ചവർക്ക് തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകരുടെ വീരോചിത സ്വീകരണം. മാലയിട്ടും ആർപ്പുവിളികളോടെയുമാണ് ആർഎസ്എസ് പ്രവർത്തകർ തിരുവനന്തപുരത്തു സ്വീകരണം ഒരുക്കിയത്. സംഭവത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കു പങ്കില്ലെന്നാണു ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞിരുന്നത്. മാ
തിരുവനന്തപുരം: ചാനൽ ചർച്ചയുടെ പേരിൽ മാദ്ധ്യമപ്രവർത്തകയെ അവഹേളിച്ചവർക്ക് തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകരുടെ വീരോചിത സ്വീകരണം. മാലയിട്ടും ആർപ്പുവിളികളോടെയുമാണ് ആർഎസ്എസ് പ്രവർത്തകർ തിരുവനന്തപുരത്തു സ്വീകരണം ഒരുക്കിയത്.
സംഭവത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കു പങ്കില്ലെന്നാണു ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞിരുന്നത്. മാദ്ധ്യമപ്രവർത്തകയെ അവഹേളിച്ച സംഭവം അപലപനീയമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു.
എന്നാൽ, ഇന്നു തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനുമുന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ പ്രതികൾക്കു സ്വീകരണം നൽകുകയായിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റിലെ മാദ്ധ്യമപ്രവർത്തകയായ സിന്ധു സൂര്യകുമാറിനെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കു ജാമ്യം ലഭിക്കാനുള്ള മാർഗങ്ങൾ നോക്കുകയും ജാമ്യം ലഭിച്ചപ്പോൾ ഹാരാർപ്പണത്തോടെ സ്വീകരിക്കുകയുമായിരുന്നു ആർഎസ്എസ് - ബിജെപി പ്രവർത്തകർ.
ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും പങ്കില്ലെന്നു പറഞ്ഞ നേതാക്കൾക്ക് ഇനി എന്തു പറയാനുണ്ടെന്നാണു സൈബർ ലോകം ചോദിക്കുന്നത്. മാദ്ധ്യമപ്രവർത്തകയെ അവഹേളിച്ചതിനു കൂട്ടുനിൽക്കുന്നില്ലെന്നും അതിനെ അപലപിക്കുന്നുവെന്നും പറഞ്ഞ നേതാക്കൾ സ്വീകരിക്കാൻ പ്രവർത്തകരെ പറഞ്ഞയച്ചത് എന്തുനിലപാടിന്റെ പേരിലാണെന്നു വ്യക്തമാക്കണമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
Kerala news anchor receives 2,000 abusive threat calls. Watch this video to know why? #ITVideo
Posted by India Today on Tuesday, March 1, 2016