- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വർഷങ്ങൾക്കകം രാജ്യത്തെ എല്ലാ മണ്ഡലങ്ങളും സാന്നിധ്യമറിയിക്കാൻ ഒരുങ്ങി ആർഎസ്എസ്; ലക്ഷ്യമിടുന്നത് 6.5 ലക്ഷം ഗ്രാമങ്ങളിൽ കാവിക്കൊടി പാറിക്കാൻ
ന്യൂഡൽഹി: കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ രാജ്യവ്യാപകമായി സംഘടന വളർത്താനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ സ്വയം സേവക സംഘം. ഇന്ത്യയുടെ എല്ലാം മുക്കിലും മൂലയിലേക്കും സാന്നിധ്യമറിയിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കുകയാണ് സംഘ നേതൃത്വം. ഇതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചതായും രാജ്യത്തെ എല്ലാ മണ്ഡലങ്ങലു

ന്യൂഡൽഹി: കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ രാജ്യവ്യാപകമായി സംഘടന വളർത്താനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ സ്വയം സേവക സംഘം. ഇന്ത്യയുടെ എല്ലാം മുക്കിലും മൂലയിലേക്കും സാന്നിധ്യമറിയിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കുകയാണ് സംഘ നേതൃത്വം. ഇതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചതായും രാജ്യത്തെ എല്ലാ മണ്ഡലങ്ങലും അടുത്ത മൂന്നു വർഷത്തിനുള്ളിൽ സാന്നിധ്യം അറിയിക്കുമെന്നും ആർഎസ്എസ് ദേശീയ സ്വയംസേവാ പ്രമുഖ് അജിത്ത് പ്രസാഥ് മാഹാപത്ര അറിയിച്ചു.
അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും സാന്നിധ്യം ഉറപ്പിക്കുകയാണ് ആർഎസ്എസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് മഹാപത്ര വ്യക്തമാക്കി. 10 മുതൽ 15വരെ ഗ്രാമങ്ങളുൾപ്പെടുന്നതാണ് ഒരോ മണ്ഡലങ്ങളും. ഇത്തരത്തിൽ രാജ്യത്തെ 56,000 മണ്ഡലങ്ങളിൽ ആർഎസ്എസ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ 6.5 ലക്ഷം ഗ്രാമങ്ങളാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആസാമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ആർഎസ്എസ്. പദ്ധതിയൊരുക്കുന്നുണ്ട്. രാജ്യത്തിന്റെ വളർച്ചയ്ക്കായി കർഷകരുടെ ക്ഷേമത്തിൽ ആർഎസ്എസ്. കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറും അടക്കമുള്ളവർ രൂപം നൽകിയ ജനതാ പരിവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അയിത്തം പ്രഖ്യാപിച്ചതിനെയും ആർഎസ്എസ് നേതാക്കൾ വിമർശിച്ചു. മോദിയെ ഇവർ ടാർജറ്റെ ചെയ്യുന്നിവെന്ന വിമർശനമാണ് ആർഎസ്എസ് പങ്കുവച്ചത്.

