റിഷ് ബ്രോഡ്കാസ്റ്റർ കമ്പനിയായ ആർടിഇ ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ആദ്യപടിയായി 250 ഓളം ജീവനക്കാർക്ക് വോളണ്ടറി റിട്ടെയ്‌മെന്റിനുള്ള അവസരം തുറന്നതായി സൂചന. ഇതോടെ നിരവധി പേർ തൊഴിൽ നഷ്ട ഭീഷണി നേരിടുകയാണ്. ബ്രോഡ്കാസ്റ്റിന്റെ പ്രവർത്തനങ്ങൾ ചുരുക്കുന്നതിനാലും കാര്യക്ഷമവുമായി കൊണ്ടു പോകുന്നതിന്റെ ഭാഗമായാണ് വെട്ടിക്കുറയ്ക്കൽ നടപടികളെന്ന് അധികൃതർ അറിയിച്ചു.

ഇതിന്റെ ഭാഗമായി അടുത്താഴ്‌ച്ചയോടെ ജീവനക്കാർക്കായി വോളണ്ടറി എക്‌സിറ്റിനും. നേരത്തെ റിട്ടയർമെന്റ് ചെയ്യാനുമുള്ള പദ്ധതികൾ മുന്നോട്ട് വയ്ക്കും. ഇതോടെ കമ്പനിയിലെ 250 ഓളം പേർക്ക് തൊഴിൽ നഷ്ടമാകും. കമ്പനിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ജീവനക്കാരുടെ എണ്ണം കുറക്കുന്നത്.

ആർടിഇയിൽ 2016 ലെ കണക്കനുസരിച്ച് 1984 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 278 പേർ പാർട്ട് ടൈം ജോലിക്കാരോ കാഷ്വൽ സ്റ്റാഫോ ആണ്.