ദുബൈ : രാജ്യത്തെ പൊതുഗതാ സംവിധാന ക്രമങ്ങളിൽ ഇന്ന് അടിമുടി മാറ്റം. ഹിജ്‌റ പുതുവർഷം പ്രമാണിച്ചുള്ള അവധിയായതിനാലാണ് പൊതു വാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയത്. മെട്രോ ദുബായ് മെട്രോയുടെ റെഡ് ലൈൻ വ്യാഴാഴ്ച രാവിലെ അഞ്ചു മുതൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിവരെ പ്രവർത്തിക്കും.

ദുബൈ മെട്രോയുടെ ഗ്രീൻ ലൈൻ വ്യാഴാഴ്ച രാവിലെ അഞ്ചര മുതൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിവരെയും സർവീസ് നടത്തും. ദുബൈ ട്രാം വ്യാഴാഴ്ച രാവിലെ ആറര തൊട്ടു വെള്ളിയാഴ്ച പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും

ബസ് ഗോൾഡ് സൂഖ് ബസ്‌സ്റ്റേഷനിൽ നിന്ന് രാവിലെ നാലര മുതൽ രാത്രി 12.30 വരെയും അൽ ഗുബൈബസ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ച രാവിലെ 4.15 മുതൽ രാത്രി പന്ത്രണ്ടര വരെയും ബസ് സർവീസുകൾ ഉണ്ടാകും. സത്വയിൽ നിന്നും അൽ ഖൂസ്‌സ്റ്റേഷനിൽ നിന്നും രാവിലെ അഞ്ചുമുതൽ രാത്രി പതിനൊന്ന് വരെയും ഖിസൈസ് ബസ് സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ രാത്രി 11.45 വരെയും ജബൽ അലിസ്റ്റേഷനിൽ നിന്ന് രാവിലെ അഞ്ചുമുതൽ രാത്രി 11.30 വരെയും ബസുകൾ സർവീസ് നടത്തും.

മെട്രോയുമായി ബന്ധിപ്പിച്ചിട്ടുള്ള റഷീദിയ, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ബുർജ് ഖലീഫ, അബുഹൈൽ, ഇത്തിസലാത് എന്നീസ്റ്റേഷനുകളിൽ നിന്ന് വ്യാഴാഴ്ച രാവിലെ അഞ്ച് മണി മുതൽ വെള്ളിവെളുപ്പിന് ഒരു മണി വരെ ബസ് സർവീസുകൾ നടക്കും. അൽ ഗുബൈബയിൽ നിന്ന് ഷാർജയിലേക്കുള്ള ഇന്റർസിറ്റി ബസുകൾ 24 മണിക്കൂറും ലഭ്യമാകും. അബുദാബിയിലേക്ക് വെളുപ്പിന് നാലരമുതൽ വെള്ളിയാഴ്ച പുലർച്ചെ ഒരുമണി വരെ ബസുണ്ടാകും. യൂണിയൻ സ്‌ക്വയർ‌സ്റ്റേഷൻ വെളുപ്പിന് 4.25 മുതൽ രാത്രി 1.20 വരെയും അൽ സബ്കാസ്റ്റേഷൻ രാവിലെ 6.15 മുതൽ വെള്ളിയാഴ്ച പുലർച്ചെ 1.30 വരെയും ദേര സിറ്റി സെന്റർ‌സ്റ്റേഷൻ 5.35 തൊട്ട് രാത്രി 11.30 വരെയും കരാമസ്റ്റേഷൻ 6.10 മുതൽ രാത്രി 10.10 വരെയും അൽ അഹ്ലി ക്ലബ് സ്റ്റേഷൻ 5.55 മുതൽ രാത്രി 10.15 വരെയും പ്രവർത്തിക്കും.

മറീനസ്റ്റേഷനുകളിൽ നിന്നുള്ള വാട്ടർ ബസ് സർവീസുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ രാത്രി പന്ത്രണ്ട് മണിവരെ നടക്കും. മറീന, ഗുബൈബസ്റ്റേഷനുകളിൽ നിന്നുള്ള ഫെറി സർവീസുകൾ രാവിലെ പതിനൊന്ന്, ഉച്ചയ്ക്ക് ഒന്ന്, മൂന്ന്, വൈകീട്ട് അഞ്ച്, ആറര എന്നീ സമയങ്ങളിൽ സർവീസ് നടത്തും. അൽ ജദ്ദാഫ് സ്റ്റേഷനിൽനിന്ന് ദുബൈ വാട്ടർ കനാലിലേക്കുള്ള ഫെറി സർവീസുകൾ രാവിലെ പത്ത്, ഉച്ചയ്ക്ക് പന്ത്രണ്ട്, വൈകീട്ട് അഞ്ചര എന്നീ സമയങ്ങളിലും തിരിച്ചു ദുബൈ വാട്ടർ കനാലിൽനിന്ന് ജദ്ദാഫ് സ്റ്റേഷനിലേക്കുള്ള സർവീസുകൾ 12.05, 2.05, 7.35 എന്നീ സമയങ്ങളിലും ലഭ്യമാകും. വാട്ടർ ടാക്‌സി രാവിലെ ഒൻപതു മുതൽ രാത്രി പത്തു വരെ പ്രവർത്തിക്കും. ദുബായ് ക്രീക്ക് സ്റ്റേഷനുകളിലെ അബ്ര സർവീസ് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ ലഭ്യമാകും.ഹിജ്‌റ വർഷാരംഭം പ്രമാണിച്ചു വ്യാഴാഴ്ച ദുബൈ പാർക്കിങ് നിരക്ക് ഈടാക്കില്ലെന്ന് റൊഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. എന്നാൽ ബഹു നില പാർക്കിങ് സമുച്ചയങ്ങൾക്കു ഈ ഇളവ് ബാധകമാവില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.