- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കേറിയ സമയങ്ങളിൽ സ്‌കൂൾ ബസുകൾക്ക് ബസ്, ടാക്സി ലെയ്‌നുകൾ, എയർപോർട്ട് ടണൽ എന്നിവ ഉപയോഗിക്കാം; കുട്ടികൾ സ്‌കൂളിലും വീട്ടിലും എത്താൻ വൈകുന്നത് ഒഴിവാക്കാൻ ആർടിഎയുടെ പുതിയ നിർദ്ദേശങ്ങൾ
ദുബായ്: കുട്ടികൾ സ്‌കൂളിലും വീട്ടിലും എത്താൻ വൈകുന്നത് ഒഴിവാക്കാൻ സ്‌കൂൾ ബസുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി പുറത്തിറക്കി. ബസുകൾക്കും ടാക്‌സികൾക്കുമായി മാത്രം നിജപ്പെടുത്തിയിട്ടുള്ള ലെയ്‌നുകൾ തിരക്കേറിയ സമയത്ത് സ്‌കൂൾ ബസുകൾക്ക് ഉപയോഗിക്കാമെന്നുള്ളതാണ് ആദ്യത്തെ നിർദ്ദേശം. സ്‌കൂൾ ട്രാൻസ്‌പോർട്ട് കമ്പനികളും വിവിധ സർവീസ് കമ്പനികളുമായി ആർടിഎ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതോടൊപ്പം തന്നെ സ്‌കൂൾ ബസുകൾക്ക് എയർ പോർട്ട് ടണൽ ഇരുദിശകളിലേക്കും ഉപയോഗിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ റൂട്ടുകൾ അനുവദിച്ചു നൽകുന്നതോടൊപ്പം തന്നെ ബസ് ട്രാക്ക് ചെയ്യുന്നത് മാതാപിതാക്കൾക്കും സ്‌കൂളിനും പുതിയ സ്മാർട്ട് ഫോൺ ആപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. ബസുകൾ വൈകിയെത്തുമ്പോൾ കുട്ടികൾ എവിടെയെത്തി എന്നും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താനുമാണ് ആപ്പുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്‌കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ബോധവത്ക്കരണ ക
ദുബായ്: കുട്ടികൾ സ്‌കൂളിലും വീട്ടിലും എത്താൻ വൈകുന്നത് ഒഴിവാക്കാൻ സ്‌കൂൾ ബസുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി പുറത്തിറക്കി. ബസുകൾക്കും ടാക്‌സികൾക്കുമായി മാത്രം നിജപ്പെടുത്തിയിട്ടുള്ള ലെയ്‌നുകൾ തിരക്കേറിയ സമയത്ത് സ്‌കൂൾ ബസുകൾക്ക് ഉപയോഗിക്കാമെന്നുള്ളതാണ് ആദ്യത്തെ നിർദ്ദേശം. സ്‌കൂൾ ട്രാൻസ്‌പോർട്ട് കമ്പനികളും വിവിധ സർവീസ് കമ്പനികളുമായി ആർടിഎ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞിരിക്കുന്നത്.
ഇതോടൊപ്പം തന്നെ സ്‌കൂൾ ബസുകൾക്ക് എയർ പോർട്ട് ടണൽ ഇരുദിശകളിലേക്കും ഉപയോഗിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ റൂട്ടുകൾ അനുവദിച്ചു നൽകുന്നതോടൊപ്പം തന്നെ ബസ് ട്രാക്ക് ചെയ്യുന്നത് മാതാപിതാക്കൾക്കും സ്‌കൂളിനും പുതിയ സ്മാർട്ട് ഫോൺ ആപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. ബസുകൾ വൈകിയെത്തുമ്പോൾ കുട്ടികൾ എവിടെയെത്തി എന്നും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താനുമാണ് ആപ്പുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്‌കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതുവഴി ഇവരുടെ സർവീസ് മെച്ചപ്പെടുത്താനും കഴിയുമെന്ന് യോഗം വിലയിരുത്തി.