സ്വകാര്യ വാഹനങ്ങൾ ടാക്‌സിയായി ഉപയോഗിച്ച് പൊതു ജനങ്ങളെ കയറ്റി യാത്ര ചെയ്യുന്നവരെയും വ്യാജ ടാക്‌സി സർവ്വീസുകാരെയും പിടികൂടാനായി ദുബൈയിൽ തിരച്ചിൽ ഊർജ്ജിതമാക്കി. അനുമതി ഇല്ലാതെ ടാക്‌സി സർവീസ് നടത്തുന്നവരെ പിടികൂടാൻ ദുബൈ പൊലീസുമായി സഹകരിച്ചു ആർടിഎ നഗരത്തിനെ പല ഭാഗങ്ങളിലും തിരച്ചിൽ നടത്തി വരികയാണ്. നിയമ വിരുദ്ധ രീതിയിൽ ടാക്‌സി സർവീസ് നടത്തുന്നവർക്ക് 2500 ദിർഹം പിഴ ചുമത്തുകയും ചെയ്യും.

ഇങ്ങനെ കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ തിരച്ചിലിൽ 1500 വ്യാജ ടാക്‌സികൾ പിടിച്ചെടുത്തതായി ദുബൈ അർടിഎ അറിയിച്ചു. സോനാപ്പൂർ, ജബൽ അലി, ജുമൈറ തുടങ്ങിയ മേഖലകളിൽ നിരവധി വ്യാജ ടാക്‌സികൾ സർവീസ് നടത്തുന്നുണ്ട് എന്നാണ് അധികൃതരുടെ നിഗമനം. ഇത്തരം കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നിയമ വിരുദ്ധ ടാക്‌സി സർവീസ് നടത്തിയാൽ 2500 ദിർഹം പിഴ ചുമത്തും.ഒരു തവണ ശിക്ഷാ നടപടികൾക്ക് വിധേയരായ ആളുകൾ വീണ്ടും നിയമ ലംഘനം നടത്തിയാൽ പിഴ ശിക്ഷ ഇരട്ടിയാക്കും