- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വിദ്യാർത്ഥികൾ സ്‌കൂൾ ബസിനുള്ളിൽ കുടുങ്ങിയുള്ള അപകടങ്ങൾ ഒഴിവാകും; ദുബൈയിലെ സ്‌കൂൾ ബസ്സുകളിൽ സെൻസർ സംവിധാനം ഉടൻ
ദുബായ്: ദുബായിയിൽ സ്‌കൂൾ ബസുകളിൽ വിദ്യാർത്ഥികൾ കുടുങ്ങി അപകടത്തിൽ പെടുന്നത് തുടർക്കഥയായ പശ്ചാത്തലത്തിൽ സുരക്ഷകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബസുകളിൽ സെൻസർ സംവിധാനം നടപ്പിലാക്കുന്നു. ഈ സംവിധാനത്തോടെ വിദ്യാർത്ഥികൾ സ്‌കൂൾ ബസ്സുകളിൽ കുടുങ്ങിപ്പോയാൽ തത്സമയം വിവരം നൽകുന്നതിന് സാധിക്കും. ഇതിനായി സീറ്റുകളുടെ അടിയിൽ സെൻസറുകൾ സ്ഥാപ
ദുബായ്: ദുബായിയിൽ സ്‌കൂൾ ബസുകളിൽ വിദ്യാർത്ഥികൾ കുടുങ്ങി അപകടത്തിൽ പെടുന്നത് തുടർക്കഥയായ പശ്ചാത്തലത്തിൽ സുരക്ഷകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബസുകളിൽ സെൻസർ സംവിധാനം നടപ്പിലാക്കുന്നു. ഈ സംവിധാനത്തോടെ വിദ്യാർത്ഥികൾ സ്‌കൂൾ ബസ്സുകളിൽ കുടുങ്ങിപ്പോയാൽ തത്സമയം വിവരം നൽകുന്നതിന് സാധിക്കും.
ഇതിനായി സീറ്റുകളുടെ അടിയിൽ സെൻസറുകൾ സ്ഥാപിക്കാനാണ് പദ്ധതി. ബസ്സുകളിൽ വിദ്യാർത്ഥികൾ അപകടത്തിൽ പെടുന്നത് പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.സ്‌കൂൾ ബസുകളുടെ സേവനം പൂർണമായി ഗുണനിലവാരത്തി ലെത്തിക്കാനും അധികൃതർ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്.ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഗതാഗത നിയമം നടപ്പാക്കിയതു് സ്‌കൂൾ ബസ്സുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകമായിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ദുബായിൽ സ്‌കൂൾ ബസ് സർവീസ് സേവനം ഏറെ മെച്ചപ്പെട്ടതായും അപകടനിരക്ക് ഗണ്യമായി കുറഞ്ഞതായും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു.