സ് യാത്രക്കാർക്കും പുതിയ ഹൈടെക് സംവിധാനം ഒരുക്കാൻ ദുബൈ. യാത്ര ചെയ്യേണ്ട സ്ഥലം അറിയിച്ചാൽ സർവീസ് ലഭ്യമായ സമയവും ചാർജും കാത്തുനിൽക്കേണ്ട സ്ഥലവും ആപ്ലിക്കേഷൻ അറിയിക്കുന്ന സംവിധാനമാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

ഇതോടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന വാഹനത്തിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ സ്ഥലം ബുക്ക് ചെയ്ത് മറ്റു യാത്രക്കാർക്കൊപ്പം സവാരി ചെയ്യാം.റോഡിൽ വാഹനങ്ങളുടെ എണ്ണം കുറക്കാനുള്ള സംവിധാനങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം ആർടിഎ പരീക്ഷിക്കുന്നത്.

മൂവ്മാൻ് എന്ന ബ്രാൻഡ് നാമത്തിലാണ് പുതിയ സംവിധാനം. ജിറ്റെക്‌സിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച ആപ്ലിക്കേഷൻ വഴിയാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. ഈമാസം അവസാനം പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നിലവിൽ വരും