ദുബായ്: ദുബായ് ടാക്‌സി നിരക്കിൽ വർദ്ധനവ് വരുത്ത് ആർടിഎ തീരുമാനിച്ചു. ദുബായ് ടാക്‌സികൾക്ക് ആറ് ശതമാനവും എയർപോർട്ട് ടാക്‌സികൾക്ക് 12 ശതമാനവും ആണ് നിരക്ക് വർദ്ധിപ്പിച്ചത്. ചില ടാക്‌സി ഡ്രൈവർമാർക്ക് നിരക്ക് വർദ്ധനവ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നു എന്നാൽ മറ്റുചിലർക്ക് ഇതേക്കുറിച്ച് യാതൊന്നും അറവില്ലെന്നും റിപ്പോർട്ടുണ്ട്

10 മുതൽ 12 ഫിൽസ് വരെയാണ് ടാക്‌സി നിരക്കിൽ വർദ്ധനവ് വരുന്നത്. കിലോമീറ്ററിന് 1.71 ദിർഹം മുതൽ 1.82 ദിർഹം വരെയാണ് താരിഫ് വർദ്ധനവ്. എയർപോർട്ട് ടാക്‌സികൾക്ക് കിലോമീറ്ററിന് 1.75 ദിർഹം മുതൽ 1.96 ദിർഹം വരെയാണ് താരിഫ് കൂട്ടിയത്. ഇന്ധനവില ഇടിവ് തുടരുന്നതിനാലാണ് ടാക്‌സി ചാർജ് കൂട്ടിയത്.