- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കൊഴിവാക്കാൻ കൂടുതൽ ബസ് സർവ്വീസുകൾ; അവധി ദിനങ്ങളിൽ സൗജന്യ ബസ് സർവീസ്; ഈദുൽ ഫിത്ർ പ്രമാണിച്ച് ദുബൈ ആർടിഎ ഒരുക്കുന്ന സേവനങ്ങൾ ഇങ്ങനെ
എങ്ങും റംസാനെ വരവേല്ക്കാനൊരുങ്ങുമ്പോൾ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കി ദുബൈ ആർടിഎയും രംഗത്ത്. സൗജന്യ ബസ് സർവ്വീസ് ഏർപ്പെടുത്തിയും കൂടുതൽ ബസുകൾ അനുവദിച്ചുമാണ് ആർടിഎ രംഗത്തെത്തിയിരിക്കുന്നത്. പെരുന്നാൾ ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊതുസ്ഥലങ്ങൾ ശുചിയാക്കാനും ആർടിഎ നടപടി തുടങ്ങിക്കഴിഞ്ഞു. കൂടുതൽ ബസുകൾ സർവീസ്
എങ്ങും റംസാനെ വരവേല്ക്കാനൊരുങ്ങുമ്പോൾ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കി ദുബൈ ആർടിഎയും രംഗത്ത്. സൗജന്യ ബസ് സർവ്വീസ് ഏർപ്പെടുത്തിയും കൂടുതൽ ബസുകൾ അനുവദിച്ചുമാണ് ആർടിഎ രംഗത്തെത്തിയിരിക്കുന്നത്.
പെരുന്നാൾ ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊതുസ്ഥലങ്ങൾ ശുചിയാക്കാനും ആർടിഎ നടപടി തുടങ്ങിക്കഴിഞ്ഞു. കൂടുതൽ ബസുകൾ സർവീസ് നടത്തുകയും ടാക്‌സി ലഭ്യത ഉറപ്പാക്കുകയും ചെയ്യും. കൂടാതെ തിരക്കൊഴിവാക്കാൻ സമാന്തരപാതകളും ഉപപാതകളും ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു. ഇതിനായി കൂടുതൽ ദിശാസൂചികകൾ സ്ഥാപിക്കും.
ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ദുബായ് മാളിൽ നിന്ന് വേൾഡ് ട്രേഡ് സെന്ററിലേക്ക് പത്തുബസുകൾ സൗജന്യമായി സർവീസ് നടത്തുമെന്നു പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ആദിൽ ഷക്‌രി പറഞ്ഞു.
പ്രധാനകേന്ദ്രങ്ങളിൽ നിന്നു യാത്രക്കാരെ കയറ്റാൻ സൗകര്യമൊരുക്കും.യാത്രക്കാരെ സഹായിക്കാൻ വിവിധമേഖലകളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. മാളുകൾ, ആഘോഷകേന്ദ്രങ്ങൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ടാക്‌സിലഭ്യത ഉറപ്പാക്കും. ഇതിനായി ദുബായ് ടാക്‌സി, കാർസ് ടാക്‌സി, അറേബ്യ ടാക്‌സി, നാഷനൽ ടാക്‌സി, മെട്രോ ടാക്‌സി എന്നിവയുമായി സഹകരിച്ച് പദ്ധതി തയാറാക്കി.
ഈദുൽ ഫിത്വർ അവധി ദിനങ്ങളിൽ റോഡ്‌സ് ട്രാൻസ്‌പോർട്ട് അഥോറിറ്റി സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തും. ഗതാഗതം സുഖമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.അവധിദിനങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ബുർജ് ഖലീഫ, ഡൗൺ ടൗൺ ഏരിയ എന്നിവിടങ്ങൾ സൂചന ബോർഡുകൾ സ്ഥാപിക്കും. ഈദിന്റെ ആദ്യ ദിനത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ദുബൈ മാളിൽ നിന്നും ദുബൈ വേൾഡ് ട്രേഡ് സെന്ററിലേയ്ക്ക് സൗജന്യ സർവീസുകൾ ഉണ്ടായിരിക്കും. 10 ബസുകളാണ് ഇതിനായി ആർ.ടി.എ ഒരുക്കിയിട്ടുള്ളത്.
ഈദുൽ ഫിത്ർ ദിവസത്തെ ആർടിഎയുടെ സേവന സമയങ്ങൾ
ജൂലായ് പതിനേഴിന് പത്ത് മണിക്ക് മെട്രോ സർവീസ് ആരംഭിക്കും.ജൂലായ് പതിനെട്ടിന് രാവിലെ അഞ്ച് അമ്പതിനായിരിക്കും സർവീസ് ആരംഭിക്കുക. ഈദ് അൽ ഫിത്വർ ദിവസം വാഹന പാർക്കിംഗിന് ഫീസ് ഈടാക്കില്ല.
ജൂലായ് പതിനേഴിന് ദുബായി മെട്രോയുടെ റെഡ് ലൈനിലും ഗ്രീൻ ലൈനിലും രാവിലെ പത്ത് മണിക്ക് സർവീസ് ആരംഭിക്കും.പിറ്റേന്ന് പുലർച്ചെ രണ്ട് മണി വരെ സർവീസ് ഉണ്ടാകും.
ജൂലായ് പതിനെട്ടിന് രാവിലെ അഞ്ച് അമ്പതിന് സർവീസ് ആരംഭിക്കും. ജൂലായ് പത്തൊൻപതിന് രാവിലെ അഞ്ച് മുപ്പതിന് തന്നെ സർവീസ് ആരംഭിക്കും.തിരക്കേറിയ സമയങ്ങളിൽ മൂന്നു മിനുറ്റ് ഇടവേളകളിൽ മെട്രോ സർവീസ് ഉണ്ടാകും .
ദുബായി ട്രാം ജൂലായ് പതിനേഴിന് രാവിലെ ഒൻപത് മണിക്കും ജൂലായ് പതിനെട്ടിന് രാവിലെ ആറു മുപ്പതിനുമായിരിക്കും സർവീസ് ആരംഭിക്കുക.രാവിലെ അഞ്ച് മണി മുതലായിരിക്കും ബസുകൾ ഓട്ടം തുടങ്ങുക.ഈദ് അൽ ഫിത്വർ ദിവസം എമിറെറ്റിൽ വാഹന പാർക്കിംഗിന് ഫീസ് ഇടക്കില്ല എന്ന് ആർ ടി എ അറിയിച്ചിട്ടുണ്ട്.എന്നാൽ ദേര ഫിഷ് മാർക്കെറ്റ് പാർക്കിങ് കേന്ദ്രത്തിലും ബഹുനില കെട്ടിടങ്ങളിലെ പാർക്കിങ് കേന്ദ്രങ്ങളിലും ഫീസ് ഇളവ് ഉണ്ടാകില്ല.