ടുത്ത കാലത്തായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവരാവകാശ പ്രവർത്തകർക്ക് നേരെ മുൻപങ്ങും ഇല്ലാത്ത വിധം അനവധി ആക്രമണങ്ങള് അരങ്ങേറു കയുണ്ടായി. ഇതിനെതിരെ വിവരാവകാശ പ്രവര്ത്തകരുടേയും സംഘടനകളുടേയും ആഭിമുഖ്യത്തില്പ്രതിഷേധ സംഗമം എറണാകുളം ചാവറ കള്ച്ചറൽ സെന്ററില്വെച്ച് ഇന്നലെ (ഓഗസ്റ്റ്31) വൈകിട്ട് അഞ്ച് മണിക്ക് സംഘടിപ്പിച്ചു.

അഡ്വ: ഡി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ഹരീഷ് വാസുദേവൻ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു. വേണുഗോപാല്, സത്യദാസ ന്നെന്മാറ, ഡിക്‌സണ്ഡിസിൽ എന്നിവർ സംസാരിച്ചു. ആക്രമണത്തിനിരയായ വിവരാവകാശ പ്രവര്ത്തകരായ മഹേഷ്വിജയന്, റിഹാദ് പി.എ എന്നിവര്അനുഭവങ്ങള്പങ്കു വെച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‌നിന്നായി നൂറോളം പേര്പങ്കെടുത്തു. സൂരജ് പി സുരേഷ് സ്വാഗതവും സജി നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി.

വിവരാവകാശ പ്രവര്ത്തകര്ക്ക് നേരെ ആക്രമണങ്ങളും കള്ളക്കേസുകളും ഭീഷണികളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രിയും വിവരാവകാശ കമ്മീഷനും അടിയന്തിരമായി വിഷയത്തില്ഇടപെടണമെന്ന് വിവരാവകാശ പ്രവര്ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. അക്രമങ്ങളെ ശക്തിയായി അപലപിച്ചും വിവരാവകാശ പ്രവര്ത്തകര്ആ ക്രമിക്കുന്നത് തടയാന്‌സര്ക്കാര് കര്ശന നടപടികള് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി.

വിവരാവകാശ പ്രവര്ത്തകരെ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസില്കുടുക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടന്നു വരുന്നു. വിവരാവകാശ പ്രവര്ത്തകര്ക്ക് സംരക്ഷണം ഉറപ്പാക്കുകയും വിസില്‌ബ്ലോവേഴ്‌സ് ആക്റ്റ് അടിയന്തിരമായി നടപ്പാക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.