- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരാവകാശം ഇനി വിരൽത്തുമ്പിൽ; ഓൺലൈനിലൂടെ വിവരാവകാശ രേഖ ലഭ്യമാക്കാൻ വെബ്‌സൈറ്റ്; നിയമപരിജ്ഞാനം കുറഞ്ഞവർക്കു പോലും എളുപ്പത്തിൽ സംവിധാനം ഉപയോഗപ്പെടുത്താം
തിരുവനന്തപുരം: വിവരാവകാശരേഖകൾ ഇനി വിരൽത്തുമ്പിലും ലഭ്യമാകും. നിയമം ജനകീയമാക്കുന്നതിന്റെ ഭാഗമായി വിവരാവകാശ രേഖകൾ ഓൺലൈനിലൂടെ ലഭ്യമാക്കുന്ന പദ്ധതിക്കാണു തുടക്കം കുറിച്ചത്. http://rtionline.in എന്ന വെബ്‌സൈറ്റിലൂടെ വിവരങ്ങൾ ഇനി ലഭ്യമാകും. നിയമപരിജ്ഞാനം കുറഞ്ഞവർക്കു പോലും വളരെ എളുപ്പത്തിൽ വിവരാവകാശ അപേക്ഷകളും അപ്പീലുകളും അയക്കാൻ ഈ സംവിധാനത
തിരുവനന്തപുരം: വിവരാവകാശരേഖകൾ ഇനി വിരൽത്തുമ്പിലും ലഭ്യമാകും. നിയമം ജനകീയമാക്കുന്നതിന്റെ ഭാഗമായി വിവരാവകാശ രേഖകൾ ഓൺലൈനിലൂടെ ലഭ്യമാക്കുന്ന പദ്ധതിക്കാണു തുടക്കം കുറിച്ചത്.
http://rtionline.in എന്ന വെബ്‌സൈറ്റിലൂടെ വിവരങ്ങൾ ഇനി ലഭ്യമാകും. നിയമപരിജ്ഞാനം കുറഞ്ഞവർക്കു പോലും വളരെ എളുപ്പത്തിൽ വിവരാവകാശ അപേക്ഷകളും അപ്പീലുകളും അയക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് ഏതൊരു ഓഫീസിലേക്കും ഇംഗ്ലീഷിലും മലയാളത്തിലും ഓൺലൈനിൽ വിവരാവകാശ അപേക്ഷ അയക്കാനും ഫീസ് അടയ്ക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
അപേക്ഷ തയ്യാറാക്കി ഡിടിപി ചെയ്ത് നിശ്ചിത സർക്കാർ ഫീസടച്ച് അപേക്ഷ രജിസ്‌ട്രേഡ് പോസ്റ്റായി ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കുന്നതുൾപ്പെടെ എല്ലാ ജോലിയും വെബ്‌സൈറ്റ് ചെയ്യും. മറുപടി അപേക്ഷകനു നേരിട്ടു ലഭിക്കുകയും ചെയ്യും.
അപേക്ഷ കമ്പ്യൂട്ടറിൽ തയ്യാറാക്കുന്നതിനും രജിസ്‌ട്രേഡ് പോസ്റ്റിൽ അയക്കുന്നതിനും മറ്റുമുള്ള യഥാർഥ ചെലവുകൾ മാത്രമാണ് വെബ്‌സൈറ്റ് ഈടാക്കുന്നത്. ചികിത്സാ ധനസഹായം, സാമൂഹ്യക്ഷേമ പെൻഷനുകൾ എന്നിവ കിട്ടാതിരിക്കുക/വൈകുക, വിദേശത്തു കുടുങ്ങിക്കിടക്കുക തുടങ്ങി മാനുഷിക പരിഗണന ആവശ്യമായ എല്ലാ വിഷയങ്ങളിലും സൗജന്യമായി ആർക്കും വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകളും അപ്പീലും തയ്യാറാക്കുന്നതിന് പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും തികച്ചും സൗജന്യമായി ആർടിഐ ഓൺലൈൻ വെബ്‌സൈറ്റ് നൽകും. പൊതുവായ നിരവധി വിവരാവകാശ അപേക്ഷകളും സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, അപേക്ഷകന്റെ സമയക്കുറവുകാരണം അപേക്ഷകനുവേണ്ടി ആർടിഐ ഓൺലൈൻ ഡോട്ട് ഇൻ അപേക്ഷ തയ്യാറാക്കി അയക്കുമ്പോൾ മാത്രമേ ചെറിയ ഫീസ് ഈടാക്കുകയുള്ളൂ.
അഴിമതികളെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം തെളിവുകൾ ശേഖരിച്ച് അഴിമതി പുറത്തുകൊണ്ടുവരുന്നതിനായി ആന്റി കറപ്ഷൻ വിങ്ങിനും രൂപം നൽകിയിട്ടുണ്ട്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്താനുള്ള സംവിധാനവും സൈറ്റിലുണ്ട്.
ഓൺലൈനിൽ വിവരാവകാശ അപേക്ഷ അയക്കാനും ഫീസടയ്ക്കാനുമുള്ള കേരളത്തിലെ ആദ്യ സമ്പൂർണ വെബ്‌സൈറ്റാണ് ആർടിഐ ഓൺലൈനെന്ന് പിന്നണിയിലുള്ളവർ അവകാശപ്പെടുന്നു. കേരള സർക്കാർ വെബ്‌സൈറ്റായ ഇ-ഡിസ്ട്രിക്ട് വഴി വിരലിലെണ്ണാവുന്ന വകുപ്പുകളിൽ മാത്രമേ നിലവിൽ ഓൺലൈനിൽ വിവരാവകാശ അപേക്ഷ നൽകാൻ കഴിയൂ. വിവരാവകാശ നിയമം ജനകീയമാക്കുന്നതിനെറ ഭാഗമായി മികച്ച ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന വിവരാവകാശ പ്രവർത്തകരുടെ ദീർഘനാളത്തെ ആവശ്യം സർക്കാർ അവഗണിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പകരം സംവിധാനം തുടങ്ങിയതെന്നാണ് ആർടിഐ ഓൺലൈൻ ടീം പറയുന്നത്. ഒരു മൊബൈൽ ആപ്ലിക്കേഷനും ഉടൻ സജ്ജീകരിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ആവർത്തന സ്വഭാവമുള്ള വിഷയങ്ങളിൽ വിവരാവകാശ അപേക്ഷ തയ്യാറാക്കി പ്രിന്റെടുത്ത് രജിസ്‌ട്രേഡ് പോസ്റ്റിൽ അയക്കുന്നതുൾപ്പെടെ എല്ലാ ചെലവുകളുമടക്കം 99 രൂപയാണ് ഫീസ്. ആവർത്തനസ്വഭാവം ഇല്ലാത്തതും നിയമവിദഗ്ധരുടെ ഉപദേശം ആവശ്യമായ സാഹചര്യത്തിലും വിവരാവകാശ അപേക്ഷ തയ്യാറാക്കി അയക്കുന്നതിന് എല്ലാ ചെലവുമടക്കം 199 രൂപയാണ് ഫീസ് ഈടാക്കുന്നതെന്ന് സൈറ്റിന്റെ പിന്നണി പ്രവർത്തകരായ മഹേഷ് വിജയൻ, എസ് ധനരാജ്, റോബിൽ മാത്യു, പി എ ടിന്റോ എന്നിവർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് ഫോൺ: 9495123434, 0484 4036622. ഇമെയിൽ: support@rtionline.in. ഓഫീസ് വിലാസം: എഫ് 23, ഫസ്റ്റ് ഫ്‌ളോർ, റവന്യൂ ടവർ, പാർക്ക് അവന്യൂ റോഡ്, കൊച്ചി- 682011.
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ