കൊച്ചി: ആർടിപിസിആർ ടെസ്റ്റ് നിരക്കു കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ പിന്മാറി. ഹർജി അടുത്ത ദിവസം മറ്റൊരു സിംഗിൾ ബെഞ്ച് പരിഗണിക്കും. 1700 രൂപയിൽ നിന്ന് 500 രൂപയാക്കി നിരക്കു കുറച്ചതാണു സ്വകാര്യ ലാബുകൾ ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരത്തെ ദേവി സ്‌കാൻസ് ഉൾപ്പെടെ പത്തു സ്വകാര്യ ലാബുകളാണ് സർക്കറിന്റെ നീക്കത്തിനെതിരെ ഹർജ്ജി നൽകിയത്.തങ്ങളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കണമെന്ന് ഉത്തരവുണ്ടായിരുന്നിട്ടും സർക്കാർ ഏകപക്ഷീയമായി നടപടി എടുക്കുകയായിരുന്നെന്നാണു ലാബുകളുടെ വാദം. ഒഡീഷയിലെയും മറ്റും നിരക്കുകൾ ചൂണ്ടിക്കാട്ടിയാണു തീരുമാനം സർക്കാർ ന്യായീകരിക്കുന്നതെന്നു ഹർജിക്കാർ പറഞ്ഞു. എന്നാൽ 400 രൂപ ഈടാക്കുന്ന ഒഡീഷയിൽ ടെസ്റ്റിനു വേണ്ട കിറ്റിനു സർക്കാർ ഇളവു നൽകുന്നുണ്ടെന്നും സ്വകാര്യ ലാബുകൾ അറിയിച്ചു.

സിംഗിൾ ബെഞ്ചിന്റെ മാറ്റത്തെത്തുടർന്ന് ഹർജി അടുത്ത ദിവസം മറ്റൊരു സിംഗിൾബെഞ്ച് പരിഗണിക്കും