റബ്ബർ തൈകൾ വിതരണത്തിന്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: റബ്ബർ ബോർഡിന്റെ ഉടമസ്ഥതയിലുള്ള മുക്കട സെൻട്രൽ നഴ്‌സറിയിൽ നിന്ന് അംഗീകൃത റബ്ബറിനങ്ങളുടെ കപ്പുതൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആർആർഐഐ 105, ആർആർഐഐ 430 എന്നീ ഇനങ്ങളുടെ കപ്പുതൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. ആർആർഐഐ 400 പരമ്പരയിൽപെട്ട മറ്റിനങ്ങളുടെ തൈകൾ പരിമിതമായ തോതിൽ ലഭ്യമാണ്. തൈ ഒന്നിന് 90 രൂപയാണ് വില. തൈകൾ ആവശ്യമുള്ള കർഷകർക്ക് 9605831953, 9496802284 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Next Story