- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ ഉത്പന്ന നിർമ്മാണത്തിൽ ഓൺലൈൻ പരിശീലനം
തിരുവനന്തപുരം: റബ്ബർ പാലിൽ നിന്നുള്ള ഉത്പന്ന നിർമ്മാണത്തിൽ റബ്ബർ ബോർഡ് മൂന്നു ദിവസത്തെ ഓൺലൈൻ പരിശീലനം നൽകുന്നു. റബ്ബർ പാലിൽ നിന്നുള്ള ഉത്പന്നങ്ങളുടെ നിർമ്മാണമേഖലയിലെ സാധ്യതകൾ, ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ, ലാറ്റക്‌സ് കോമ്പൗണ്ടൺിങ്, എം.എസ്.എം.ഇ. (മൈക്രോ,സ്‌മോൾ മീഡിയം എന്റർപ്രൈസസ്) പദ്ധതികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓൺലൈൻ പരിശീലനം ഓഗസ്റ്റ് 26 മുതൽ 28 വരെ നടത്തും. പരിശീലനസമയം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. ജി.എസ്.റ്റി. രജിസ്‌ട്രേഷൻ ഇല്ലാത്ത കേരളീയർക്ക് പരിശീലനഫീസ് 1339 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉൾപ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്‌ട്രേഷൻ ഉള്ള കേരളീയർക്കും കേരളത്തിന് പുറത്തുള്ളവർക്കും 1328 രൂപ ആയിരിക്കും ഫീസ്. ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ്-CBIN0284150)യുടെ കോട്ടയത്തുള്ള റബ്ബർബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ടൺ് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 04812353127 എന്ന ഫോൺ നമ്പറിലും 04812353325 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.