- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബറുത്പാദന പ്രോത്സാഹന പദ്ധതി- ആറാം ഘട്ടത്തിനു തുടക്കം
തിരുവനന്തപുരം: റബ്ബർ കർഷകർക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസർക്കാർ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ആറാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആർഎസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 150 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. 2020 ജൂലൈ ഒന്നു മുതൽ 2021 ജൂൺ 30 വരെയുള്ള ബില്ലുകളാണ് ഈ ഘട്ടത്തിൽ പരിഗണിക്കുക.
നിലവിൽ പദ്ധതിയിൽ അംഗങ്ങളാകാത്ത കർഷകർക്ക് 2020 നവംബർ 30 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരിക്കുന്നതാണ്.ഇതിനായി നിശ്ചിത ഫോറത്തിൽ അടുത്തുള്ള റബ്ബറുത്പാദകസംഘത്തിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, റബ്ബർ നിൽക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാർ കാർഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം. പുതുതായി പദ്ധതിയിൽ ചേരുന്നവരുടെ 2020 ജൂലൈ 01 മുതലുള്ള പർച്ചേസ്/സെയിൽസ് ഇൻവോയ്സുകൾ മാത്രമേ സഹായധനത്തിന് പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബ്ബർബോർഡ് ഓഫീസുമായി ബന്ധപ്പെടുക.