- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ മാർക്കിങ്, ടാപ്പിങ് തുടങ്ങിയവയെക്കുറിച്ചറിയാൻ കോൾസെന്ററിൽ വിളിക്കാം
കോട്ടയം: ടാപ്പിങ് ആരംഭിക്കുന്നതിന് റബ്ബർമരങ്ങൾ മാർക്കു ചെയ്യുന്ന വിധം, വിളവെടുപ്പു രീതികൾ തുടങ്ങിയവയെക്കുറിച്ചറിയുന്നതിന് റബ്ബർബോർഡിന്റെ കോൾസെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങൾക്ക് 2021 മാർച്ച് 05ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ആർ. രാജഗോപാൽ ഫോണിലൂടെ മറുപടി നൽകും. കോൾസെന്റർ നമ്പർ 0481 2576622.
റബ്ബർബോർഡിന്റെ വിവിധപദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾസെന്ററിൽനിന്ന് ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.
Next Story