കോട്ടയം: റെയിൻഗാർഡിങ്ങിലും റബ്ബർകൃഷിയിലും റബ്ബർബോർഡ് ഓൺലൈൻ പരിശീലനങ്ങൾ നൽകുന്നു. റെയിൻഗാർഡിങ്ങിലുള്ള പരിശീലനം മെയ് 18-ന് ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 4.00 വരെ ആയിരിക്കും. റബ്ബർകൃഷിയിലുള്ള ത്രിദിനപരിശീലനം മെയ് 19 മുതൽ 21 വരെ ആണ്. എല്ലാ ദിവസവും രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആണ് ഈ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ജി.എസ്.റ്റി. രജിസ്‌ട്രേഷൻ ഇല്ലാത്ത കേരളീയർക്ക് 119 രൂപയും (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉൾപ്പെടെ) ജി.എസ്.റ്റി. രജിസ്‌ട്രേഷൻ ഉള്ള കേരളീയർക്കും കേരളത്തിന് പുറത്തുള്ളവർക്കും 118 രൂപയും ആയിരിക്കും റെയിൻഗാർഡിങ് പരിശീലനത്തിനുള്ള ഫീസ്. റബ്ബർകൃഷിയിലുള്ള പരിശീലനഫീസ് 714 രൂപ (നികുതികൾ അടക്കം) ആണ്. ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ് - CBIN 0284150) യുടെ കോട്ടയത്തുള്ള റബ്ബർബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് ഫീസ് നേരിട്ട് അടയ്ക്കാം. റെയിൻഗാർഡിങ് പരിശീലനത്തിൽ പങ്കെടുക്കാൻ മെയ് 17-ന് വൈകിട്ട് 3.00 മണി വരെയും റബ്ബർ കൃഷിയിലുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ മെയ് 18-ന് വൈകിട്ട് 3.00 മണി വരെയും രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക. പരിശീലനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 04812353127 എന്ന ഫോൺ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.