- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ നൈപുണ്യവികസനപദ്ധതി - രണ്ടാംഘട്ടത്തിനു തുടക്കമായി
പ്രധാന്മന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ.) പദ്ധതിപ്രകാരം കേരളത്തിലെ ചെറുകിട റബ്ബർ മേഖലയിൽ നടപ്പാക്കുന്ന നൈപുണ്യവികസനപദ്ധതിയുടെ രണ്ടാംഘട്ട പരിശീലനപരിപാടികൾക്ക് തുടക്കമായി. രണ്ടാംഘട്ടത്തിൽ കേരളം, കർണാടകം, തമിഴ്‌നാട്, ത്രിപുര,അസം എന്നീസംസ്ഥാനങ്ങളിലായി 22,000 പേർക്ക് പരിശീലനം നൽകാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ളത്. കേന്ദ്രനൈപുണ്യവികസനകോർപറേഷനും റബ്ബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിലുമായി സഹകരിച്ചാണ് പദ്ധതിനടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിൽ കേരളം, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽ മാത്രമായി 17,000 പേർക്ക്‌റബ്ബർടാപ്പർ, പ്രോസസിങ് ടെക്‌നീഷ്യൻ, തോട്ടം തൊഴിലാളി, റബ്ബർനഴ്‌സറി തൊഴിലാളി എന്നീതൊഴിൽമേഖലകളിലായി പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് റബ്ബർബോർഡ് റീജിയണൽഓഫീസുകളുമായോ റബ്ബർബോർഡ് കോൾസെന്ററുമായോ ബന്ധപ്പെടുക. ഫോൺ നമ്പർ 0481 2576622 ടാപ്പർമാർക്കും സംസ്‌കരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കുമായി നടത്തിയ നൈപുണ്യവികസനപദ്ധതിയുടെ ആദ്യഘട്ടപരിശീലനപരിപാടികളിൽ 10,000 പേർ പങ്കെടുത്ത് വിജയകരമായിപരിശീലനം
പ്രധാന്മന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ.) പദ്ധതിപ്രകാരം കേരളത്തിലെ ചെറുകിട റബ്ബർ മേഖലയിൽ നടപ്പാക്കുന്ന നൈപുണ്യവികസനപദ്ധതിയുടെ രണ്ടാംഘട്ട പരിശീലനപരിപാടികൾക്ക്
തുടക്കമായി. രണ്ടാംഘട്ടത്തിൽ കേരളം, കർണാടകം, തമിഴ്‌നാട്, ത്രിപുര,അസം എന്നീസംസ്ഥാനങ്ങളിലായി 22,000 പേർക്ക് പരിശീലനം നൽകാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ളത്. കേന്ദ്രനൈപുണ്യവികസനകോർപറേഷനും റബ്ബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിലുമായി സഹകരിച്ചാണ് പദ്ധതിനടപ്പാക്കുന്നത്.
രണ്ടാംഘട്ടത്തിൽ കേരളം, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽ മാത്രമായി 17,000 പേർക്ക്‌റബ്ബർടാപ്പർ, പ്രോസസിങ് ടെക്‌നീഷ്യൻ, തോട്ടം തൊഴിലാളി, റബ്ബർനഴ്‌സറി തൊഴിലാളി എന്നീതൊഴിൽമേഖലകളിലായി പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് റബ്ബർബോർഡ് റീജിയണൽഓഫീസുകളുമായോ റബ്ബർബോർഡ് കോൾസെന്ററുമായോ ബന്ധപ്പെടുക. ഫോൺ നമ്പർ 0481 2576622
ടാപ്പർമാർക്കും സംസ്‌കരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കുമായി നടത്തിയ നൈപുണ്യവികസനപദ്ധതിയുടെ ആദ്യഘട്ടപരിശീലനപരിപാടികളിൽ 10,000 പേർ പങ്കെടുത്ത് വിജയകരമായിപരിശീലനം പൂർത്തിയാക്കി.