ബ്ബറുത്പന്നനിർമ്മാണരംഗത്തെ വളർച്ച ലക്ഷ്യമാക്കി റബ്ബർബോർഡ് ഒരു ദ്വിദിന ദേശീയ സെമിനാർ നടത്തുന്നു. കെ.എസ്.ഐ.ഡി.സി.(കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ)യുമായി ചേർന്ന് ജൂലൈ 28-29തീയതികളിൽ ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽവച്ചാണ് സെമിനാർ നടത്തുക.

ഉത്പന്നനിർമ്മാണത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് വിവിധ സെഷനുകളിലായി 20 ൽ അധികം വിദഗ്ദ്ധർ സെമിനാറിൽ പ്രഭാഷണം നടത്തും. റബ്ബർഉത്പന്നനിർമ്മാണരംഗത്തുള്ളവർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ചർച്ചാക്ലാസുകൾ സെമിനാറിന്റെ ഭാഗമാണ്. ഇന്ത്യൻനേവി, ആർമി, എയർഫോഴ്‌സ്, വി എസ്.എസ്.സി, റെയിൽവേ തുടങ്ങിയവയ്ക്ക് ആവശ്യമായ റബ്ബറു ത്പന്നങ്ങളെക്കുറിച്ചുംസെമിനാറിൽ ചർച്ചകൾ നടത്തും. റബ്ബറുത്പന്നവിപണനവുമായി ബന്ധപ്പെട്ട് ജി. എസ്.ടി, ആസിയാൻ കരാർഎന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നാട്ടിലും വിദേശത്തും ഉത്പന്നങ്ങൾ നിർമ്മിച്ചു നൽകുന്നവർക്ക് സഹായകമാവും.

റബ്ബറുത്പന്നമേഖലയിലേക്കു ചുവടുവെയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും പുതിയ വിപണന മേഖലകൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കുംഈ സെമിനാർ ഉപകാര പ്രദമായിരിക്കും. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്തറബ്ബറിന്റെ സിംഹഭാഗവും കേരളത്തിൽ നിന്നാണെങ്കിലും സംസ്ഥാനത്ത്‌റബ്ബറുത്പന്നനിർമ്മാണം വളരെക്കുറവാണ്.

വിപണനസാധ്യതയുള്ള ശരിയായ ഉത്പന്നം തിരഞ്ഞെടുക്കുവാനുള്ളപരിജ്ഞാന ക്കുറവാണ് നല്ലൊരു ശതമാനം റബ്ബർ യൂണിറ്റുകളുടെയും തകർച്ചയ്ക്കു കാരണമായത്. അംഗീകൃത ലബോറട്ടറികളിൽ നിന്നുമുള്ള സർട്ടിഫിക്കറ്റുകളും മറ്റും ഉപയോഗിച്ച് ദേശീയതലത്തിലും അന്തർദേശീയ തലത്തിലുംവിപണനരംഗത്തെ പ്രശ്‌നങ്ങൾ നേരിടുന്നതിനു വേണ്ടുന്ന അവബോധം ഉത്പാദകരിൽ വളർത്തേണ്ടിയിരിക്കുന്നു. ഉത്പന്നങ്ങൾചെലവു കുറച്ചു ഉണ്ടാക്കുന്നതിന്റെയും അവ അംഗീകൃതലബോറട്ടറികളിൽ പരിശോധിക്കേണ്ടതിന്റെയും ആവശ്യകത ഉത്പാദകർമനസ്സിലാക്കേണ്ടതുണ്ട്. ഈ മേഖലയിൽ പുതിയ സംരംഭകരെ ആകർഷിക്കുവാൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോലുള്ള സംരംഭങ്ങൾക്ക്കഴിയും. പൊതു സൗകര്യങ്ങൾ കേന്ദ്രീകൃതമായി ലഭ്യമാക്കിക്കൊണ്ട് മാലിന്യസംസ്‌കരണം, വൈദുതി വിതരണം,ഗതാഗതസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയാൽ വ്യവസായത്തിൽ നിക്ഷേപിക്കാൻ ധാരാളം ആളുകൾ, പ്രത്യേകിച്ച് പ്രവാസികൾ,തയ്യാറാകും.

പുതിയ ഉത്പന്നനിർമ്മാതാക്കൾക്കുവേണ്ടി ഇൻക്യൂബേഷൻ സെന്റർ പോലെയുള്ള സംരംഭങ്ങൾ റബ്ബർബോർഡുമായിസഹകരിച്ചു നടത്തുന്നകാര്യം കേരളസർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നനിർമ്മാതാക്കളെ ദേശീയവുംഅന്തർദേശീയവുമായ വ്യാപാര മേളകളിൽ പങ്കെടുപ്പിക്കുന്നതും ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള
പരിശീലനകോഴ്‌സിലേക്ക് സ്‌പോൺസർ ചെയ്യുന്നതും മറ്റും ഉത്പന്നനിർമ്മാണമേഖലയിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരംകാണുന്നതിനു സഹായകമാവും. ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ടെക്‌നിക്കൽ കൺസൽട്ടൻസി വിഭാഗം എൻ.എ.ബി.എൽ (നാഷണൽ
അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരമുള്ള കേരളത്തിലെ റബ്ബർമേഖലയിലെഏക ലബോറട്ടറിയാണ്.

ദേശീയ, രാജ്യാന്തരനിലവാരങ്ങളനുസരിച്ച് റബ്ബറുത്പന്നങ്ങൾ പരിശോധിക്കുന്നതിന്‌ റബ്ബറുത്പന്നനിർമ്മാതാക്കൾക്ക് ഈ ലബോറട്ടറി പ്രയോജനപ്പെടുത്താൻ കഴിയും.