- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർബോർഡിൽ വിജിലൻസ് വാരത്തോടനുബന്ധിച്ച് മത്സരങ്ങൾ നടത്തി
റബ്ബർബോർഡിലെ ഈ വർഷത്തെ വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി കോട്ടയത്തും പരിസരത്തുമുള്ള ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കും റബ്ബർബോർഡിന്റെ ജീവനക്കാർക്കുമായി പ്രസംഗമത്സരങ്ങളുംകോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരവും നടത്തി. അഴിമ തിരഹിത ഭാരതം- എന്റെ കാഴ്ചപ്പാട് എന്നതായിരുന്നു പ്രസംഗവിഷയം. ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രസംഗമത്സരത്തിൽമെർലിൻ സാറാ മാത്യു (ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂൾ, കോട്ടയം) ബെൻ വർഗ്ഗീസ് ചെറിയാൻ(വിദാപീഠ്, കോട്ടയം), നാഥാ സുനിൽ (ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂൾ, കോട്ടയം) എന്നിവർയഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കോളേജ് വിദ്യാർത്ഥികൾക്കായുള്ള പോസ്റ്റർ രചനാമത്സരത്തിൽഎ. അഭിരാമി (ബി.സി.എം. കോളജ്, കോട്ടയം), സാംസൺ ജോസ് (ദേവമാതാ കോളജ്, കുറവിലങ്ങാട്),മുഹമ്മദ് സിറാജുദ്ദീൻ (ബസേലിയസ് കോളജ്, കോട്ടയം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങൾ നേടി. റബ്ബർബോർഡ് ജീവനക്കാർക്കായി നടത്തിയ പ്രസംഗമത്സരത്തിൽ പി.വി. സുരേഷ് ബാബു, ജി.സുനിൽ കുമാർ, എ.ആർ. ജയകുമാർ എന്
റബ്ബർബോർഡിലെ ഈ വർഷത്തെ വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി കോട്ടയത്തും പരിസരത്തുമുള്ള ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കും റബ്ബർബോർഡിന്റെ ജീവനക്കാർക്കുമായി പ്രസംഗമത്സരങ്ങളുംകോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരവും നടത്തി. അഴിമ തിരഹിത ഭാരതം- എന്റെ കാഴ്ചപ്പാട് എന്നതായിരുന്നു പ്രസംഗവിഷയം.
ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രസംഗമത്സരത്തിൽമെർലിൻ സാറാ മാത്യു (ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂൾ, കോട്ടയം) ബെൻ വർഗ്ഗീസ് ചെറിയാൻ(വിദാപീഠ്, കോട്ടയം), നാഥാ സുനിൽ (ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂൾ, കോട്ടയം) എന്നിവർയഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കോളേജ് വിദ്യാർത്ഥികൾക്കായുള്ള പോസ്റ്റർ രചനാമത്സരത്തിൽഎ. അഭിരാമി (ബി.സി.എം. കോളജ്, കോട്ടയം), സാംസൺ ജോസ് (ദേവമാതാ കോളജ്, കുറവിലങ്ങാട്),മുഹമ്മദ് സിറാജുദ്ദീൻ (ബസേലിയസ് കോളജ്, കോട്ടയം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങൾ നേടി. റബ്ബർബോർഡ് ജീവനക്കാർക്കായി നടത്തിയ പ്രസംഗമത്സരത്തിൽ പി.വി. സുരേഷ് ബാബു, ജി.സുനിൽ കുമാർ, എ.ആർ. ജയകുമാർ എന്നിവരാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങൾക്ക് അർഹരായത്.
ഈ മത്സരങ്ങൾക്കു പുറമേ റബ്ബർബോർഡിലേയും കോട്ടയത്തെ മറ്റു കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേയുംജീവനക്കാർക്കായി ഒരു ഡിബേറ്റും ബോർഡ് സംഘടിപ്പിച്ചു.
അഴിമതിരഹിത ഭാരതത്തിനായി ഇന്ന്‌നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമാണോ, അല്ലയോ എന്നതായിരുന്നു വിഷയം. ഈ മത്സരത്തിൽ എസ്.എൻ.രമാ ദേവി, അനു മോഹനൻ (എച്ച്.എൻ.എൽ, വെള്ളൂർ) എന്നിവർ ഒന്നാം സ്ഥാനവും പി.വി. സുരേഷ് ബാബു, എ.ആർ. ജയകുമാർ (റബ്ബർബോർഡ്, കോട്ടയം) എന്നിവർ രണ്ടാം സ്ഥാനവും നേടി. സണ്ണി ലൂക്കോസ് ചെറുകരയായിരുന്നു ഡിബേറ്റിൽ മോഡറേറ്റർ. ഡോ. ബാബു ചെറിയാൻ, തേക്കിൻകാട് ജോസഫ് എന്നിവർമത്സരത്തിൽ ജഡ്ജിമാരായിരുന്നു.