- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർബോർഡ് കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു; സേവനം തിങ്കൾ മുതൽ വെള്ളി വരെയുള്ള രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ
കോട്ടയം:റബ്ബർകർഷകർക്ക് കൃഷിസംബന്ധമായ സംശയങ്ങൾ ദുരീകരിക്കുന്നതിനും റബ്ബർബോർഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ച് അറിയുന്നതിനും ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ ഒരു കോൾസെന്റർ പ്രവർത്തനമാരംഭിച്ചു. കാഞ്ഞിരപ്പള്ളിക്കു സമീപമുള്ള ചിറക്കടവ് റബ്ബറുത്പാദകസംഘത്തിൽ വച്ച് ഇന്നു നടന്ന 'ആഴ്ചയിൽ ഒരു ടാപ്പിങ്; ആദായം കുറയാതെ' എന്ന തീവ്രബോധനപരിപാടിയുടെ ഉദ്ഘാടനസമ്മേളനത്തിൽ വച്ചാണ് കോൾസെന്ററിന്റെ ഉദ്ഘാടനം റബ്ബർബോർഡ് ചെയർമാൻ എ. അജിത്കുമാർ നിർവ്വഹിച്ചത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ കോൾ സെന്ററിലൂടെയുള്ള സേവനം ലഭ്യമാണ്. സേവനത്തിനായി വിളിക്കേണ്ട നമ്പർ 0481 2576622. റബ്ബർബോർഡിന്റെ കേന്ദ്ര ഓഫീസിലെ മറ്റാവശ്യങ്ങൾക്കായി നിലവിലുള്ള 0481 2301231 എന്ന നമ്പർ തുടരും.
കോട്ടയം:റബ്ബർകർഷകർക്ക് കൃഷിസംബന്ധമായ സംശയങ്ങൾ ദുരീകരിക്കുന്നതിനും റബ്ബർബോർഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ച് അറിയുന്നതിനും ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ ഒരു കോൾസെന്റർ പ്രവർത്തനമാരംഭിച്ചു.
കാഞ്ഞിരപ്പള്ളിക്കു സമീപമുള്ള ചിറക്കടവ് റബ്ബറുത്പാദകസംഘത്തിൽ വച്ച് ഇന്നു നടന്ന 'ആഴ്ചയിൽ ഒരു ടാപ്പിങ്; ആദായം കുറയാതെ' എന്ന തീവ്രബോധനപരിപാടിയുടെ ഉദ്ഘാടനസമ്മേളനത്തിൽ വച്ചാണ് കോൾസെന്ററിന്റെ ഉദ്ഘാടനം റബ്ബർബോർഡ് ചെയർമാൻ എ. അജിത്കുമാർ നിർവ്വഹിച്ചത്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ കോൾ സെന്ററിലൂടെയുള്ള സേവനം ലഭ്യമാണ്. സേവനത്തിനായി വിളിക്കേണ്ട നമ്പർ 0481 2576622. റബ്ബർബോർഡിന്റെ കേന്ദ്ര ഓഫീസിലെ മറ്റാവശ്യങ്ങൾക്കായി നിലവിലുള്ള 0481 2301231 എന്ന നമ്പർ തുടരും.
Next Story