- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർബോർഡു കമ്പനികൾ നൽകുന്ന സേവനങ്ങളെക്കുറിച്ചറിയാൻ ബോർഡ് കോൾസെന്ററിലേക്കു വിളിക്കാം; സേവനം രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ
കോട്ടയം: റബർബോർഡു കമ്പനികൾ വഴി കർഷകർക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചറിയാൻ ബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് റബർബോർഡിന്റെ ഉടമസ്ഥതയിലുള്ള മണിമലയാർ റബ്ബേഴ്സിന്റെ മാനേജിങ് ഡയറക്ടർ ഡോ. ബി. രാജീവൻ എട്ടിന് ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മറുപടി നൽകുന്നതാണ്. കോൾസെന്റർ നമ്പർ 0481 2576622. റബ്ബർബോർഡിന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും സംയുക്തസംരംഭമാണ് റബർബോർഡുകമ്പനികൾ. ഗുണമേന്മയേറിയ നടീൽവസ്തുക്കളുടെ വിതരണം; കോൺട്രാക്ട് പ്ലാന്റിങ്; കോൺട്രാക്ട് ടാപ്പിങ്; റബർ കൃഷിക്കും വിളവെടുപ്പിനും ആവശ്യമായ വസ്തുക്കളുടെ വിതരണം; റബ്ബർപാൽ, ഷീറ്റ് എന്നിവയുടെ വിപണനം തുടങ്ങി ഒട്ടേറെ സേവനങ്ങൾ ഈ കമ്പനികൾവഴി കർഷകർക്ക് ലഭ്യമാകുന്നുണ്ട്. റബ്ബർബോർഡിന്റെ വിവിധപദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിൽ നിന്നു ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ
കോട്ടയം: റബർബോർഡു കമ്പനികൾ വഴി കർഷകർക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചറിയാൻ ബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് റബർബോർഡിന്റെ ഉടമസ്ഥതയിലുള്ള മണിമലയാർ റബ്ബേഴ്സിന്റെ മാനേജിങ് ഡയറക്ടർ ഡോ. ബി. രാജീവൻ എട്ടിന് ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മറുപടി നൽകുന്നതാണ്. കോൾസെന്റർ നമ്പർ 0481 2576622.
റബ്ബർബോർഡിന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും സംയുക്തസംരംഭമാണ് റബർബോർഡുകമ്പനികൾ. ഗുണമേന്മയേറിയ നടീൽവസ്തുക്കളുടെ വിതരണം; കോൺട്രാക്ട് പ്ലാന്റിങ്; കോൺട്രാക്ട് ടാപ്പിങ്; റബർ കൃഷിക്കും വിളവെടുപ്പിനും ആവശ്യമായ വസ്തുക്കളുടെ വിതരണം; റബ്ബർപാൽ, ഷീറ്റ് എന്നിവയുടെ വിപണനം തുടങ്ങി ഒട്ടേറെ സേവനങ്ങൾ ഈ കമ്പനികൾവഴി കർഷകർക്ക് ലഭ്യമാകുന്നുണ്ട്.
റബ്ബർബോർഡിന്റെ വിവിധപദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിൽ നിന്നു ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.