കോട്ടയം: കുറഞ്ഞ ചെലവിൽ റബ്ബർ ഉത്പാദിപ്പിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചറിയാൻ റബ്ബർ ബോർഡിന്റെ കോൾ സെന്ററിൽ വിളിക്കാം. ഇതു സംബന്ധമായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും റബ്ബർബോർഡിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ആർ. സതീഷ് ചന്ദ്രൻ മറുപടി നൽകും. ഈ പ്രത്യേക ഫോൺ-ഇൻ പരിപാടിയിലേയ്ക്ക് 19 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 0481 - 2576622 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.

കൃഷിച്ചെലവ് പരമാവധി കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതോടൊപ്പം കർഷകർ തങ്ങളുടെ തോട്ടത്തിലെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഉൽപന്നങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തി മത്സരക്ഷമത നേടുകയും വേണം. തോട്ടങ്ങളിൽ തേനീച്ച വളർത്തൽ, ഇടവിളക്കൃഷി മുതലായ അധികവരുമാനം നേടാനുള്ള മാർഗ്ഗങ്ങളും അനുവർത്തിക്കണം. ഈ വിഷയങ്ങളെക്കുറിച്ചെല്ലാം അറിയാൻ കോൾസെന്ററുമായി ബന്ധപ്പെട്ടാൽ മതിയാകും.

റബ്ബർബോർഡ് കോൾസെന്ററിന്റെ പ്രവർത്തനസമയം തിങ്കൾ മുതൽ വെള്ളിവരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്. റബ്ബർബോർഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ ഇവിടെനിന്നും ലഭിക്കും.