- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർബോർഡ് ഫീൽഡ് ഓഫീസുകളുടെ പ്രവർത്തനം നിർത്തുന്നില്ലെന്ന് റബർ ബോർഡ്: കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങൾ തുടർന്നും ലഭ്യമാകും
കോട്ടയം: റബ്ബർബോർഡ് ഫീൽഡ് ഓഫീസുകൾ നിർത്തലാക്കുന്നില്ല എന്നും ഈ ഓഫീസുകൾ വഴി കർഷകർക്കു ലഭ്യമായിരുന്ന എല്ലാ സേവനങ്ങളും യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്നതാണെന്നും റബ്ബർബോർഡ് അറിയിച്ചു. അമിതച്ചെലവ് ഒഴിവാക്കുന്നതിനായി അടുത്തടുത്തുള്ള ചില ഫീൽഡ് ഓഫീസുകൾ തമ്മിൽ യോജിപ്പിക്കുന്നതിനുള്ള നടപടികളാണ് റബ്ബർബോർഡ് എടുത്തിട്ടുള്ളത്. സബ്‌സിഡിഫയലുകളുടെ എണ്ണം നിലവിൽ തീരെ കുറവുള്ള ഓഫീസുകളുമാണിവ. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്നത്. ചില ഓഫീസുകൾ തമ്മിൽ യോജിപ്പിക്കുന്നുണ്ടെങ്കിലും നിലവിലുള്ള ഫീൽഡ് ഓഫീസറുടെ തന്നെ സേവനം അതതു പ്രദേശത്ത് ലഭിക്കുന്നതായിരിക്കും. മാത്രമല്ല, ചെലവു ചുരുക്കലിന്റെ ഭാഗമായി ഔദ്യോഗിക യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ഫീൽഡോഫീസർമാരുടെ കാര്യത്തിൽ ഭാഗികമായി ഇളവു ചെയ്തിട്ടുമുണ്ട്.
കോട്ടയം: റബ്ബർബോർഡ് ഫീൽഡ് ഓഫീസുകൾ നിർത്തലാക്കുന്നില്ല എന്നും ഈ ഓഫീസുകൾ വഴി കർഷകർക്കു ലഭ്യമായിരുന്ന എല്ലാ സേവനങ്ങളും യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്നതാണെന്നും റബ്ബർബോർഡ് അറിയിച്ചു.
അമിതച്ചെലവ് ഒഴിവാക്കുന്നതിനായി അടുത്തടുത്തുള്ള ചില ഫീൽഡ് ഓഫീസുകൾ തമ്മിൽ യോജിപ്പിക്കുന്നതിനുള്ള നടപടികളാണ് റബ്ബർബോർഡ് എടുത്തിട്ടുള്ളത്. സബ്‌സിഡിഫയലുകളുടെ എണ്ണം നിലവിൽ തീരെ കുറവുള്ള ഓഫീസുകളുമാണിവ. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്നത്. ചില ഓഫീസുകൾ തമ്മിൽ യോജിപ്പിക്കുന്നുണ്ടെങ്കിലും നിലവിലുള്ള ഫീൽഡ് ഓഫീസറുടെ തന്നെ സേവനം അതതു പ്രദേശത്ത് ലഭിക്കുന്നതായിരിക്കും. മാത്രമല്ല, ചെലവു ചുരുക്കലിന്റെ ഭാഗമായി ഔദ്യോഗിക യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ഫീൽഡോഫീസർമാരുടെ കാര്യത്തിൽ ഭാഗികമായി ഇളവു ചെയ്തിട്ടുമുണ്ട്.
Next Story