- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർബോർഡ് അറിയിപ്പുകൾ ഫേസ്ബുക്കിലും ട്വിറ്ററിലും
കോട്ടയം: റബ്ബർബോർഡിന്റെ അറിയിപ്പുകൾ ഇനിമുതൽ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലും ട്വിറ്റർ അക്കൗണ്ടിലും ലഭ്യമാണ്. റബ്ബർബോർഡ് ചെയർമാൻ എ. അജിത്കുമാർ ഐ.എ.എസ്.-ന്റെ സന്ദേശത്തോടെയാണ് ഈ സേവനങ്ങൾക്ക് തുടക്കമായത്. ലിങ്കുകൾ താഴെക്കൊടുത്തിരിക്കുന്നു. Face book: https://www.facebook.com/rubberboard Twitter: https://twitter.com/rubberboardബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും റബ്ബറുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കു റിച്ചുമുള്ള വിവരങ്ങൾ നൽകുന്നതോടൊപ്പം റബ്ബറിന്റെ കാലികപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായും ഈ സൈറ്റുകളെ ഉപയോഗിക്കാം. റബ്ബർകൃഷി, റബ്ബറിനെ ബാധിക്കുന്ന രോഗകീടങ്ങൾ, പരിശീലനപരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും റേഡിയോ, ടെലിവിഷൻ എന്നീ മാദ്ധ്യമങ്ങളിൽ റബ്ബറുമായി ബന്ധപ്പെട്ടു വരുന്ന പരിപാടികളെ ക്കുറിച്ചുള്ള അറിയിപ്പുകളും റബ്ബർബോർഡിന്റെ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ വഴിയും നൽകുന്നതാണ്.റബ്ബർബോർഡിന്റെ പബ്‌ളിസിറ്റി & പബ്ലിക് റിലേഷൻസ് വിഭാഗമായിരിക്കും ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടു
കോട്ടയം: റബ്ബർബോർഡിന്റെ അറിയിപ്പുകൾ ഇനിമുതൽ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലും ട്വിറ്റർ അക്കൗണ്ടിലും ലഭ്യമാണ്. റബ്ബർബോർഡ് ചെയർമാൻ എ. അജിത്കുമാർ ഐ.എ.എസ്.-ന്റെ സന്ദേശത്തോടെയാണ് ഈ സേവനങ്ങൾക്ക് തുടക്കമായത്. ലിങ്കുകൾ താഴെക്കൊടുത്തിരിക്കുന്നു.
Face book: https://www.facebook.com/rubberboard
Twitter: https://twitter.com/rubberboard
ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും റബ്ബറുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കു റിച്ചുമുള്ള വിവരങ്ങൾ നൽകുന്നതോടൊപ്പം റബ്ബറിന്റെ കാലികപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായും ഈ സൈറ്റുകളെ ഉപയോഗിക്കാം. റബ്ബർകൃഷി, റബ്ബറിനെ ബാധിക്കുന്ന രോഗകീടങ്ങൾ, പരിശീലനപരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും റേഡിയോ, ടെലിവിഷൻ എന്നീ മാദ്ധ്യമങ്ങളിൽ റബ്ബറുമായി ബന്ധപ്പെട്ടു വരുന്ന പരിപാടികളെ ക്കുറിച്ചുള്ള അറിയിപ്പുകളും റബ്ബർബോർഡിന്റെ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ വഴിയും നൽകുന്നതാണ്.
റബ്ബർബോർഡിന്റെ പബ്‌ളിസിറ്റി & പബ്ലിക് റിലേഷൻസ് വിഭാഗമായിരിക്കും ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക