കോട്ടയം: പുതിയ റബ്ബർനടീലിനങ്ങളെക്കുറിച്ചും അവയെ തിരിച്ചറിയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള ഏകദിനപരിശീലനം ഡിസംബർ നാലിന് കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പരിശീലനഫീസ് 500 രൂപ (18% ജി.എസ്.ടി. പുറമെ). പട്ടികജാതി-പട്ടിക വർഗ്ഗത്തിൽപെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘത്തിൽ അംഗങ്ങളായിട്ടുള്ളവർക്ക് അംഗത്വസർട്ടിഫിക്കറ്റു ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവു ലഭിക്കുന്നതാണ്.

പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായി (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ/ഡിമാന്റ് ഡ്രാഫ്റ്റ്/ അക്കൗണ്ട്ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284150 അക്കൗണ്ട് നമ്പർ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 - 2351313, 2353127.