- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർബോർഡിലെ രാജഭാഷാസമ്മേളനം 29-ന്
കോട്ടയം: റബ്ബർബോർഡിലെ ഈ വർഷത്തെ രാജഭാഷാസമ്മേളനം 29-ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കോട്ടയത്തുള്ള ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ വച്ച് പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഔദ്യോഗിക ഭാഷാവിഭാഗമാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗികഭാഷ പ്രചരിപ്പിക്കുന്നതിന് ഹിന്ദ
കോട്ടയം: റബ്ബർബോർഡിലെ ഈ വർഷത്തെ രാജഭാഷാസമ്മേളനം 29-ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കോട്ടയത്തുള്ള ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ വച്ച് പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഔദ്യോഗിക ഭാഷാവിഭാഗമാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗികഭാഷ പ്രചരിപ്പിക്കുന്നതിന് ഹിന്ദി മാസാചരണവും രാജഭാഷാ സമ്മേളനങ്ങളും നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഹിന്ദിമാസാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളാ യവർക്കുള്ള സമ്മാനങ്ങളും ഹിന്ദിയുടെ ഉപയോഗം കാര്യക്ഷമമായി നടപ്പാക്കിയിട്ടുള്ള ഓഫീസുകൾക്കുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും.
Next Story