തിരുവനന്തപുരം: റബ്ബറിന്റെ നാട്ടിൽ നിന്നും ഇന്ദ്രപുരിയിൽ അധികാര സിംഹാസനം ഏറിയ നേതാവാണ് അൽഫോൻസ് കണ്ണന്താനം. അതുകൊണ്ടാണ് അധികാരമേറ്റത് ടൂറിസം വകുപ്പിൽ ആണെങ്കിലും കണ്ണന്താനം ഇപ്പോഴും പറയുന്നത് തന്റെ പ്രധാന ലക്ഷ്യം റബ്ബർകർകരുടെ കണ്ണീരൊപ്പുകയാണ് എന്നു. അതിന് വേണ്ടി ഒരുപാട് ശ്രമങ്ങൾ നടത്തുന്നു എന്നാണ് കണ്ണന്താനത്തിന്റെ അവകാശവാദം. എങ്കിൽ മിസ്റ്റർ കണ്ണന്താനം താങ്കളുടെ സർക്കാർ നിർദ്ദേശിച്ചത് അനുസരിച്ച് റബ്ബർ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിലെ ശുപാർശ നടപ്പിലാക്കാനുള്ള ധൈര്യം താങ്കൾക്കുണ്ടോ? 172 മുടക്കി 120 രൂപ സമ്പാദിക്കുന്ന ഈ പാവങ്ങൾക്ക് ഉൽപാദന കൂലിയെങ്കിലും നൽകി തുടങ്ങട്ടെ താങ്കളുടെ കർഷക സ്നേഹം.

റബ്ബർ വില കുത്തനെ താഴുന്നതിനിടെ പുനർനടീൽ കഴിഞ്ഞ നാല് വർഷമായി മുടങ്ങിയത് റബ്ബർ എസ്റ്റേറ്റുകൾക്കും തൊഴിലാളികൾക്കും ചരമക്കുറിപ്പ് എഴുതുകയാണ്. കൃത്യമായ ഇടവേളകളിൽ ചെയ്യുന്ന പുനർനടീൽ തോട്ടങ്ങളുടെ ഉൽപാദനക്ഷമത നിലനിർത്തുന്നതിനോടൊപ്പം, ലക്ഷക്കണക്കിന് തൊഴിൽ ദിനങ്ങളും കൂടിയാണ് സൃഷ്ടിച്ചിരുന്നു. ഇതെല്ലാം അട്ടിമറിക്കപ്പെടുന്നു. 2011-12 ൽ റെക്കോർഡ് വിലയിലെത്തിയ റബ്ബറിന് ഇപ്പോൾ 130 രൂപയിൽ താഴെയാണ്. എന്നാൽ ചെലവ് കൂടുകയും ചെയ്യുന്നു. റബ്ബർ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിലും ഇതൊക്കെ തന്നെയാണ് ഉള്ളത്. പക്ഷേ ആരും ഇത് ഗൗനിക്കുന്നില്ല. ഈ കണക്കിലെ സത്യം പുറത്തറിയാതിരിക്കാൻ റിപ്പോർട്ട് രഹസ്യമാക്കി വച്ചിരിക്കുകയാണ് അധികാരികൾ. അങ്ങനെ റബ്ബർ കർഷകരോട് ചതികാട്ടൽ തുടരുന്നു.

റബർ ഉൽപ്പാദിപ്പിക്കാൻ കേരളത്തിൽ 172. 07 രൂപാ ചെലവാകുന്നു. കിട്ടുന്നതോ 120 രൂപയും. റബർ ബോർഡ് രഹസ്യമാക്കി വച്ചിരിക്കുന്ന പഠന റിപ്പോർട്ട് മറുനാടൻ മലയാളിക്ക് ലഭിച്ചു. ഗോവയിൽ ഉൽപ്പാദന ചെലവ് 215. 18 രൂപയെങ്കിൽ മഹാരാഷ്ട്രയിൽ 223. 89 രൂപയാമ്. ഉൽപ്പാദന ചെലവ് ഏറ്റവും കുറവ് ത്രിപുരയിലാണ്. ഇവിടെ 170. 30 രൂപ മാത്രമാണ് ചെലവ്. ഇറക്കുമതി മൂലവും വിലയിടിവ് മൂലവും നട്ടം തിരിയുന്ന 13 ലക്ഷത്തിലധികം റബർ കർഷകർക്കും മുക്കാൽ കോടിയോളം ജനങ്ങൾക്കും ഏറെ ആയസകരമാകുമായിരുന്ന ഒരു റിപ്പോർട്ട് കേന്ദ്ര സർക്കാർ സമ്മർദ്ദം മൂലം പുറത്തിറക്കാതെ റബർ ബോർഡ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. നിർമ്മലാ സീതരാമൻ വാണിജ്യ മന്ത്രിയായിരുന്നപ്പോൾ എടുത്ത പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഇത്തമൊരു പഠനം റബർബോർഡ് നടത്തിയത്.

സ്വാഭാവിക റബറിന്റെ ഉൽപ്പാദന ചെലവിനെ സംബന്ധിച്ച വ്യക്തമായതും ശാസ്ത്രീയമായതുമായ ഒരു പഠനം അതിപ്രധാനമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു പഠനം നടത്തിയത്. എന്തുകൊണ്ടാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം റബറിന്റെ ഉൽപ്പാദന ചെലവിനെ പറ്റി ആധികാരകമായി പഠിക്കാൻ റബർ ബോർഡിനെ ചുമതലപ്പെടുത്തിയതെന്ന പഠന റിപ്പോർട്ടിലെ എക്സിക്യുട്ടീവ് സമിതിയുടെ ആദ്യ വാചകം തന്നെ വ്യക്തമാണ്. എന്നിട്ടും കർഷകർക്ക് അനുകൂലമാകേണ്ട റിപ്പോർട്ട് പുറം ലോകത്ത് എത്തുന്നില്ല. റബ്ബർ കൃഷിക്ക് കേരളം നൽകുന്ന പ്രാധാന്യവും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

26 പേജുകളുള്ള പഠന റിപ്പോർട്ടിന്റെ കോപ്പിയാണ് മറുനാടന് ലഭിച്ചത്. ഇതിന്റെ കൂടെ വിവിധ സംസ്ഥാനങ്ങളിലെ ഉൽപ്പാദന ചിലവു കണക്കാക്കിയതിന്റെ വിശദാംശങ്ങളടങ്ങിയ നിരവി പേജുകളുണ്ട്. റബ്ബർ കർഷകരുടെ പ്രിതസന്ധിക്ക് കാരണം വിലക്കുറവ് തന്നെയെന്ന് വിശദീകരിക്കുന്നതാണ് ഈ റിപ്പോർട്ട്.

2015 - 16 കാലഘട്ടത്തിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തന ചെലവ് ഇങ്ങനെ:

ആസാം - 170. 70 രൂപ/ കിലോ, ഗോവ - 251. 18, കർണ്ണാടക 177. 43, കേരളം 172. 07, മഹാരാഷ്ട്ര - 223. 89, മണിപ്പൂർ - 179. 42, മേഘാലയ - 170. 24, മിസോറം - 192. 69, തമിഴ്‌നാട് - 176. 84, ത്രിപുര - 170. 32

വിവിധ സംസ്ഥാനങ്ങളിലെ ഉൽപ്പാദനം പ്രതിവർഷം:

ആസാം - 1261 കിലോ/ സെക്ടർ, ഗോവാ - 1016, കർണ്ണാടക - 1542, കേരള - 1931, മഹാരാഷ്ട്ര - 1160, മണിപ്പൂർ - 1153, മേഘാലയ - 1220, മിസോറം - 1133, തമിഴ്‌നാട് - 1645, ത്രിപുര - 1270

30 വർഷ കാലയളവിൽ റബർ കൃഷി പരിപാലനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവാകുന്ന സംസ്ഥാനം കേരളം തന്നെ. ലൈഫ് മൈക്കിൾ കോസ്റ്റ് വിവിധ സംസ്ഥാനങ്ങളിങ്ങനെ

ആസാം - 49. 53 ലക്ഷ രൂപ, ഗോവ - 58. 70, കർണ്ണാടക - 62. 93, കേരളം - 76. 42, മഹാരാഷ്ട്ര - 59. 73, മണിപ്പൂർ - 47. 58, മേഘാലയ - 47. 77, മിസോറം - 50. 21, തമിഴ്‌നാട് - 66. ത്രിപുര - 49. 74

റബ്ബർ ബോർഡിന്റെ കണക്കുകളുടേയും പഠന റിപ്പോർട്ടിന്റെയും വെളിച്ചത്തിൽ ആർഎസ്എസ് ഗ്രേഡ് കേളത്തിൽ 172 രൂപ താങ്ങുവില നൽകാൻ റബർ ആക്ട് നിയമത്തിൻ കീഴിൽ കേന്ദ്ര വാണിജ്യ വകുപ്പിനു റബർ ബോർഡിനും ഉത്തരവാദിത്വമുണ്ട്. സംരക്ഷണ ചുങ്കം ഈടാക്കണമെന്ന കേരളത്തിലെ റബർ കർഷകരുടെയും കർഷ സംഘടനകളുടെയും നിരന്തര ആവശ്യത്തിനു ഏറെ ബലം നൽകുന്ന റബർ ബോർഡിന്റെ ഈ പഠനം റിപ്പോർട്ട്. വ്യവസായികളുടെ സമമ്മർദ്ദത്തെ തുടർന്നാണ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. അവർക്ക് താൽപ്പര്യം മലേഷ്യൻ റബ്ബറിനോടാണ്. ഇവിടുത്ത കർഷകരുടെ കണ്ണുനീര് അവർക്ക് വിഷയമല്ല. ഇതിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നു. വിലയിടിവിലുപരി ഉൽപാദന ചെലവിനനുസരിച്ചുള്ള വരുമാനം കർഷകനു ലഭിക്കുന്നില്ല എന്നതാണു റബർ കൃഷിയുടെ തിളക്കം കുറച്ചത്. മുതൽമുടക്ക് തിരികെ കിട്ടാതായപ്പോൾ വളപ്രയോഗവും മരുന്നടിയും ഇല്ലാതായി. റബറിന് നല്ല വിലയുണ്ടായിരുന്നപ്പോഴുള്ള ടാപ്പിങ് കൂലിയാണ് ഇപ്പോഴും. അതുകൊണ്ട് തന്നെ പലരും റബ്ബറിനെ കൈവിടുന്നു.

2015 - 16 ലെ ചിലവുകളെ അടിസ്ഥാനമാക്കി ചെറുകിട നാമമാത്ര കർഷകർക്കിടയിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് റബർ ബോർഡ് പ്രവർത്തന ചെലവ് കണക്കാക്കിയത്. റബർ കർഷകരുടെ ശരാശരി കൂലി എന്നു പറയുന്നത് 0. 53 ഹെക്ടർ അല്ലെങ്കിൽ ഒന്നേകാൽ ഏക്കറാണ്. ഒരു പ്രാവശ്യം റബർ കൃഷി ചെയ്താൽ അടുത്ത ആവർത്ത കൃഷി വരെ കേരളത്തിൽ 30 വർഷം റബർ നിലനിൽക്കും. ആദ്യത്തെ 7 വർഷം പരിചരണവും അടുത്ത 23 വർഷം ടാപ്പിങ് എന്നതാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും തൃപുരയിലെയും സ്ഥിതി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള സംസ്ഥാനം കേരളമാണ്. പിന്നെ തമിഴ്‌നാടും. ഉൽപാദന ക്ഷമതയിൽ കേരളം മുന്നിൽ നിൽക്കുമ്പോഴും പ്രതിസന്ധിയായി ചെലവ് മുന്നിലുണ്ട്. ഇത് കാരണം കേരളത്തിലെ റബ്ബർ തോട്ടങ്ങലെല്ലാം പൂട്ടുകയാണ്. കർഷകർ ആത്മഹത്യയുടെ വഴിയും തേടുന്നു.

റബ്ബർ ബോർഡിന്റെ കണക്കുകളുടേയും പഠന റിപ്പോർട്ടിന്റെയും വെളിച്ചത്തിൽ ആർഎസ്എസ് ഗ്രേഡ് കേളത്തിൽ 172 രൂപ താങ്ങുവില നൽകാൻ റബർ ആക്ട് നിയമത്തിൻ കീഴിൽ കേന്ദ്ര വാണിജ്യ വകുപ്പിനു റബർ ബോർഡിനും ഉത്തരവാദിത്വമുണ്ട്. സംരക്ഷണ ചുങ്കം ഈടാക്കണമെന്ന കേരളത്തിലെ റബർ കർഷകരുടെയും കർഷ സംഘടനകളുടെയും നിരന്തര ആവശ്യത്തിനു ഏറെ ബലം നൽകുന്ന റബർ ബോർഡിന്റെ ഈ പഠനം റിപ്പോർട്ട്. വ്യവസായികളുടെ സമമ്മർദ്ദത്തെ തുടർന്നാണ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. അവർക്ക് താൽപ്പര്യം മലേഷ്യൻ റബ്ബറിനോടാണ്. ഇവിടുത്ത കർഷകരുടെ കണ്ണുനീര് അവർക്ക് വിഷയമല്ല. ഇതിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നു. വിലയിടിവിലുപരി ഉൽപാദന ചെലവിനനുസരിച്ചുള്ള വരുമാനം കർഷകനു ലഭിക്കുന്നില്ല എന്നതാണു റബർ കൃഷിയുടെ തിളക്കം കുറച്ചത്. മുതൽമുടക്ക് തിരികെ കിട്ടാതായപ്പോൾ വളപ്രയോഗവും മരുന്നടിയും ഇല്ലാതായി. റബറിന് നല്ല വിലയുണ്ടായിരുന്നപ്പോഴുള്ള ടാപ്പിങ് കൂലിയാണ് ഇപ്പോഴും. അതുകൊണ്ട് തന്നെ പലരും റബ്ബറിനെ കൈവിടുന്നു.

ചക്ക കൃഷി വരെ തുടങ്ങിയ കർഷകരുണ്ട്. പ്രതിസന്ധിയെ അതിജീവിക്കുവാൻ സംയോജിത കൃഷിരീതിയിലേക്കു കടന്നവരും ഏറെ. തെങ്ങും കുരുമുളകുമാണ് ഇപ്പോൾ കർഷകർ പരീക്ഷിക്കുന്നത്. വാഴ, കപ്പ, കൊക്കോ, ജാതി, പൈനാപ്പിൾ തുടങ്ങിയ കൃഷി രീതികളിലേക്ക് ചുവട് മാറ്റിയവരും ധാരാളം. കഴിഞ്ഞ വർഷം ഇതേസമയം കിലോഗ്രാമിന് 160 രൂപയായിരുന്നു റബറിന്റെ വില. ഇപ്പോൾ 120 രൂപയിലേക്കു കൂപ്പുകുത്തി. വരുമാന സ്ഥിരത നൽകിയിരുന്ന നാണ്യവിള എന്ന അംഗീകാരം റബറിനു നഷ്ടമായിട്ടു നാളേറെയായി. കൃത്രിമ റബറിന്റെ അധിക ഉൽപാദനമാണു സ്വാഭാവിക റബറിന്റെ വില കുത്തനെ ഇടിച്ചത്. തുടർന്നു കൃഷി ലാഭകരമല്ലാത്ത സാഹചര്യമായപ്പോൾ റബർ ടാപ്പിങ് തന്നെ നിലച്ചു.