കോട്ടയം: മലിനീകരണനിയന്ത്രണം, ജലത്തിന്റെ സൂക്ഷ്മപരിശോധന, പരിശോധനാ മാനദണ്ഡങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ജൂൺ 9, 10 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കും. റബ്ബർസംസ്‌കരണം, റബ്ബറുത്പന്നനിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെമിസ്റ്റുകൾക്കും അനലിസ്റ്റുകൾക്കും പങ്കെടുക്കാവുന്നതാണ്. പരിശീലനഫീസ് 2000 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം.

പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്) എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോർഡർ ആയോ ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തിൽ അയയ്ക്കണം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN 0010955)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാൻസ്ഫർ ചെയ്യാം. അപേക്ഷയിൽ പണമടച്ച രീതി, രസീതിന്റെ നമ്പർ, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ചേർത്തിരിക്കണം. വിവരങ്ങൾ ഇമെയിലായി training@rubberboard.org.in -ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2353325, 2353127.