- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീറ്റുറബ്ബർസംസ്കരണത്തിലും തരംതിരിക്കലിലും റബർ ബോർഡ് പരിശീലനം 21നും 22നും
കോട്ടയം: ഷീറ്റുറബ്ബർസംസ്കരണം, തരംതിരിക്കൽ എന്നിവയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. റബ്ബർപാൽസംഭരണം, ഷീറ്റുറബ്ബർനിർമ്മാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ഗ്രീൻബുക്ക് നിബന്ധനകൾ എന്നിവയുൾക്കൊള്ളിച്ചുകൊൺൺുള്ള പരിശീലനം ജൂലൈ 21, 22 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കും. പരിശീലനഫീസ് 1000 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവും ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം. കർഷകർ, വ്യാപാരികൾ, റബ്ബർപാൽസംസ്കർത്താക്കൾ, ഷീറ്റുനിർമ്മാതാക്കൾ, ഉത്പന്ന നിർമ്മാതാക്കൾ തുടങ്ങിയവർക്ക് പരിശീലനം പ്രയോജനപ്പെടും. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനി
കോട്ടയം: ഷീറ്റുറബ്ബർസംസ്കരണം, തരംതിരിക്കൽ എന്നിവയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. റബ്ബർപാൽസംഭരണം, ഷീറ്റുറബ്ബർനിർമ്മാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ഗ്രീൻബുക്ക് നിബന്ധനകൾ എന്നിവയുൾക്കൊള്ളിച്ചുകൊൺൺുള്ള പരിശീലനം ജൂലൈ 21, 22 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കും. പരിശീലനഫീസ് 1000 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവും ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം.
കർഷകർ, വ്യാപാരികൾ, റബ്ബർപാൽസംസ്കർത്താക്കൾ, ഷീറ്റുനിർമ്മാതാക്കൾ, ഉത്പന്ന നിർമ്മാതാക്കൾ തുടങ്ങിയവർക്ക് പരിശീലനം പ്രയോജനപ്പെടും. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പർ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2353325, 2353127.