- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിൽ പരിശീലനം ഓഗസ്റ്റ് രണ്ടിനും മൂന്നിനും
കോട്ടയം: റബ്ബറിന്റെ വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്രീതികൾ, ഉത്തേജകൗഷധപ്രയോഗം എന്നിവയുൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം ഓഗസ്റ്റ് 02, 03 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. പരിശീലനഫീസ് 800 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിൽ 50 ശതമാനം ഇളവു ലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവും ലഭിക്കും. താമസസൗകര്യത്തിന് ദിനംപ്രതി 250 രൂപ അധികം നൽകണം. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് /
കോട്ടയം: റബ്ബറിന്റെ വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്രീതികൾ, ഉത്തേജകൗഷധപ്രയോഗം എന്നിവയുൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു
ദിവസത്തെ പരിശീലനം ഓഗസ്റ്റ് 02, 03 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. പരിശീലനഫീസ് 800 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിൽ 50 ശതമാനം ഇളവു ലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവും ലഭിക്കും. താമസസൗകര്യത്തിന് ദിനംപ്രതി 250 രൂപ അധികം നൽകണം.
പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട് ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പർ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2351313, 2353127.