- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർതടിസംസ്കരണം, ഗുണമേന്മാനിയന്ത്രണം എന്നിവയിൽ റബർ ബോർഡ് പരിശീലനം 28 മുതൽ
കോട്ടയം: റബ്ബർതടിയുടെ സംസ്കരണം, അവയുടെ ഗുണമേന്മാനിയന്ത്രണം എന്നിവയിലുള്ള പരിശീലനം 28 മുതൽ ജൂലൈ 1 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കും. പരിശീലനഫീസ് 4000 രൂപ (സേവനനികുതി പുറമെ). റബ്ബർതടിയുടെ സംസ്കരണത്തിലും അവയുടെ ഗുണമേന്മാനിയന്ത്രണത്തിലും ശാസ്ത്രീയ അറിവ് പകർന്നുകൊടുക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ പരിശീലനപരിപാടിയിൽ റബ്ബർതടിവ്യവസായസംരംഭകർക്കും ടെക്നീഷ്യന്മാർക്കും പങ്കെടുക്കാവു ന്നതാണ്. പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യത്തിന് പ്രതിദിനം 250 രൂപ അധികമായി നൽകണം. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ /
കോട്ടയം: റബ്ബർതടിയുടെ സംസ്കരണം, അവയുടെ ഗുണമേന്മാനിയന്ത്രണം എന്നിവയിലുള്ള പരിശീലനം 28 മുതൽ ജൂലൈ 1 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കും. പരിശീലനഫീസ് 4000 രൂപ (സേവനനികുതി പുറമെ). റബ്ബർതടിയുടെ സംസ്കരണത്തിലും അവയുടെ ഗുണമേന്മാനിയന്ത്രണത്തിലും ശാസ്ത്രീയ അറിവ് പകർന്നുകൊടുക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ പരിശീലനപരിപാടിയിൽ റബ്ബർതടിവ്യവസായസംരംഭകർക്കും ടെക്നീഷ്യന്മാർക്കും പങ്കെടുക്കാവു ന്നതാണ്. പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യത്തിന് പ്രതിദിനം 250 രൂപ അധികമായി നൽകണം.
പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പർ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2353325, 2353127.