- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ വ്യവസായ സംരംഭകത്വവികസനത്തിനായി പരിശീലനം 22 മുതൽ കോട്ടയത്ത്
കോട്ടയം: റബ്ബർവ്യവസായസംരംഭകത്വവികസനത്തിന് റബ്ബർബോർഡ് പരിശീലനം നടത്തുന്നു. റബ്ബർവ്യവസായങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിനും നൈപുണ്യവർദ്ധനയിലൂടെ സംരംഭകത്വ വികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ടു ദിവസത്തെ പരിശീലനം 22 മുതൽ 23 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ വച്ചു നടക്കും. പരിശീലനമാദ്ധ്യമം ഇംഗ്ലീഷ് ആയിരിക്കും. ഫീസ് 800 രൂപ (14.5 ശതമാനം സേവനനികുതി പുറമെ). താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം. പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്) എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോർഡർ ആയോ ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തിൽ അയയ്ക്കണം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN 0284156)യുടെ 1450300184 എന്ന അ
കോട്ടയം: റബ്ബർവ്യവസായസംരംഭകത്വവികസനത്തിന് റബ്ബർബോർഡ് പരിശീലനം നടത്തുന്നു. റബ്ബർവ്യവസായങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിനും നൈപുണ്യവർദ്ധനയിലൂടെ സംരംഭകത്വ വികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ടു ദിവസത്തെ പരിശീലനം 22 മുതൽ 23 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ വച്ചു നടക്കും. പരിശീലനമാദ്ധ്യമം ഇംഗ്ലീഷ് ആയിരിക്കും. ഫീസ് 800 രൂപ (14.5 ശതമാനം സേവനനികുതി പുറമെ). താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം. പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്) എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോർഡർ ആയോ ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തിൽ അയയ്ക്കണം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN 0284156)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാൻസ്ഫർ ചെയ്യാം. അപേക്ഷയിൽ പണമടച്ച രീതി, രസീതിന്റെ നമ്പർ, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ചേർത്തിരിക്കണം. വിവരങ്ങൾ ഇമെയിലായി training@rubberboard.org.in -ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2353325, 2353127.