- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർപാലിൽ നിന്നുള്ള ഉത്പന്നനിർമ്മാണത്തിൽ റബർ ബോർഡ് പരിശീലനം 25 മുതൽ 29 വരെ
കോട്ടയം: റബ്ബർപാലിൽനിന്നുള്ള ഉത്പന്നനിർമ്മാണത്തിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. റബ്ബർപാൽസംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടൺിങ്, ഉത്പന്നങ്ങളുടെ രൂപകൽപന, ഗുണമേന്മാനിയന്ത്രണം; റബ്ബർബാൻഡ്, കൈയുറ, റബ്ബർനൂൽ, ബലൂൺ, റബ്ബർപശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിലുള്ള പരിശീലനം ഏപ്രിൽ 25 മുതൽ 29 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. പരിശീലനമാദ്ധ്യമം ഇംഗ്ലീഷ് ആയിരിക്കും. ഫീസ് 2500 രൂപ (14.5 ശതമാനം സേവനനികുതി പുറമെ). താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം. പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക്, ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവും ലഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്) എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ
കോട്ടയം: റബ്ബർപാലിൽനിന്നുള്ള ഉത്പന്നനിർമ്മാണത്തിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. റബ്ബർപാൽസംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടൺിങ്, ഉത്പന്നങ്ങളുടെ രൂപകൽപന, ഗുണമേന്മാനിയന്ത്രണം; റബ്ബർബാൻഡ്, കൈയുറ, റബ്ബർനൂൽ, ബലൂൺ, റബ്ബർപശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിലുള്ള പരിശീലനം ഏപ്രിൽ 25 മുതൽ 29 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. പരിശീലനമാദ്ധ്യമം ഇംഗ്ലീഷ് ആയിരിക്കും. ഫീസ് 2500 രൂപ (14.5 ശതമാനം സേവനനികുതി പുറമെ). താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം. പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക്, ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവും ലഭിക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്) എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോർഡർ ആയോ ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തിൽ അയയ്ക്കണം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN 0284156)യുടെ 1450300184 എന്ന അക്കൗൺ് നമ്പറിലേക്ക് നേരിട്ടും ട്രാൻസ്ഫർ ചെയ്യാം. അപേക്ഷയിൽ പണമടച്ച രീതി, രസീതിന്റെ നമ്പർ, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ചേർത്തിരിക്കണം. വിവരങ്ങൾ ഇമെയിലായി training@rubberboard.org.in -ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2353325, 2353127.