- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീറ്റുറബ്ബർസംസ്കരണത്തിലും തരംതിരിക്കലിലും റബ്ബർ ബോർഡ് പരിശീലനം സെപ്റ്റംബർ ഒന്നിനും രണ്ടിനും
കോട്ടയം: ഷീറ്റുറബ്ബർസംസ്കരണം, തരംതിരിക്കൽ എന്നിവയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. റബ്ബർപാൽസംഭരണം, ഷീറ്റുറബ്ബർനിർമ്മാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ഗ്രീൻബുക്ക് നിബന്ധനകൾ എന്നിവയുൾക്കൊള്ളിച്ചുകൊൺൺുള്ള പരിശീലനം സെപ്റ്റംബർ 1, 2 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കും. കർഷകർ, വ്യാപാരികൾ, റബ്ബർപാൽസംസ്കരണത്തിലേർപ്പെട്ടിരിക്കുന്നവർ, ഷീറ്റുനിർമ്മാതാക്കൾ, ഉത്പന്നനിർമ്മാതാക്കൾ തുടങ്ങിയവർക്ക് പരിശീലനം പ്രയോജനപ്പെടും. പരിശീലനഫീസ് 1000 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്ര
കോട്ടയം: ഷീറ്റുറബ്ബർസംസ്കരണം, തരംതിരിക്കൽ എന്നിവയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. റബ്ബർപാൽസംഭരണം, ഷീറ്റുറബ്ബർനിർമ്മാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ഗ്രീൻബുക്ക് നിബന്ധനകൾ എന്നിവയുൾക്കൊള്ളിച്ചുകൊൺൺുള്ള പരിശീലനം സെപ്റ്റംബർ 1, 2 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കും. കർഷകർ, വ്യാപാരികൾ, റബ്ബർപാൽസംസ്കരണത്തിലേർപ്പെട്ടിരിക്കുന്നവർ, ഷീറ്റുനിർമ്മാതാക്കൾ, ഉത്പന്നനിർമ്മാതാക്കൾ തുടങ്ങിയവർക്ക് പരിശീലനം പ്രയോജനപ്പെടും.
പരിശീലനഫീസ് 1000 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം.
പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686009 എന്ന വിലാസത്തിൽ മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പർ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2353325, 2353127.