- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേനീച്ചവളർത്തലിൽ റബർ ബോർഡ് പരിശീലനം 20ന്
കോട്ടയം: തേനീച്ചവളർത്തലിൽ റബ്ബർബോർഡ് നടത്തുന്ന ഏകദിനപരിശീലനം 20-ന് കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻ്സ്റ്റിറ്റിയൂട്ടിൽ വച്ച് നടക്കും. റബ്ബർതോട്ടങ്ങളിൽനിന്നുള്ള അധികവരുമാനമാർഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനഫീസ് 400 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടിക വർഗ്ഗത്തിൽപെട്ടവർക്ക്, ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, 50 ശതമാനവും റബ്ബറുത്പാദകസംഘത്തിൽ അംഗങ്ങളായിട്ടുള്ളവർക്ക് അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം 25 ശതമാനവും ഫീസിനത്തിൽ ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യത്തിന് ദിനംപ്രതി 250 രൂപ അധികം നൽകണം. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇ-മെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാൻസ്
കോട്ടയം: തേനീച്ചവളർത്തലിൽ റബ്ബർബോർഡ് നടത്തുന്ന ഏകദിനപരിശീലനം 20-ന് കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻ്സ്റ്റിറ്റിയൂട്ടിൽ വച്ച് നടക്കും. റബ്ബർതോട്ടങ്ങളിൽനിന്നുള്ള അധികവരുമാനമാർഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനഫീസ് 400 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടിക വർഗ്ഗത്തിൽപെട്ടവർക്ക്, ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, 50 ശതമാനവും റബ്ബറുത്പാദകസംഘത്തിൽ അംഗങ്ങളായിട്ടുള്ളവർക്ക് അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം 25 ശതമാനവും ഫീസിനത്തിൽ ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യത്തിന് ദിനംപ്രതി 250 രൂപ അധികം നൽകണം.
പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇ-മെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പർ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2351313, 2353127.