- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബറിന്റെയും റബ്ബറുത്പന്നങ്ങളുടെയും പരിശോധനയിലും ഗുണനിലവാരനിയന്ത്രണത്തിലും റബർ ബോർഡ് പരിശീലനം
കോട്ടയം: റബ്ബറിന്റെയും റബ്ബറുത്പന്നങ്ങളുടെയും പരിശോധന, ഗുണനിലവാരനിയന്ത്രണം എന്നിവയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. അസംസ്കൃതവസ്തുക്കളുടെ പരിശോധന, പ്രോസസ്സ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ, ഉത്പന്നങ്ങളുടെ സൂക്ഷ്മപരിശോധന തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊൺുള്ള പരിശീലനം ജനുവരി 18 മുതൽ 22 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻ
കോട്ടയം: റബ്ബറിന്റെയും റബ്ബറുത്പന്നങ്ങളുടെയും പരിശോധന, ഗുണനിലവാരനിയന്ത്രണം എന്നിവയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. അസംസ്കൃതവസ്തുക്കളുടെ പരിശോധന, പ്രോസസ്സ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ, ഉത്പന്നങ്ങളുടെ സൂക്ഷ്മപരിശോധന തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊൺുള്ള പരിശീലനം ജനുവരി 18 മുതൽ 22 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ വച്ച് നടത്തും. പരിശീലനഫീസ് 5000 രൂപ (14.5 ശതമാനം സേവനനികുതി പുറമെ). താമസസൗകര്യത്തിന് പ്രതിദിനം 250 രൂപ അധികം നൽകണം. പട്ടികജാതി-പട്ടിക വർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. പ്രതിരോധമേഖലയിലെ പരിശോധനശാലകളിൽ നിന്നുള്ളവർ, റബ്ബർവ്യവസായങ്ങളുമായി ബന്ധപ്പെട്ടവർ, മറ്റു ഗവേഷണശാലകളിൽ നിന്നുള്ളവർ എന്നിവർക്ക് പങ്കെടുക്കാം.
പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്) എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോർഡർ ആയോ ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തിൽ അയയ്ക്കണം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN 0284156)യുടെ 1450300184 എന്ന അക്കൗൺ് നമ്പറിലേക്ക് നേരിട്ടും ട്രാൻസ്ഫർ ചെയ്യാം. അപേക്ഷയിൽ പണമടച്ച രീതി, രസീതിന്റെ നമ്പർ, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ചേർത്തിരിക്കണം. വിവരങ്ങൾ ഇമെയിലായി training@rubberboard.org.in -ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2353325, 2353127.