കോട്ടയം: റബ്ബർനടീലിനുള്ള മുന്നൊരുക്കങ്ങളിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. നിരയെടുപ്പ്, കുഴിയെടുക്കൽ, നിരപ്പുതട്ടുനിർമ്മാണം, നടീൽ എന്നിവയുൾക്കൊള്ളിച്ചുകൊണ്ടുള്ള ഏകദിന പരിശീലനം 29- ന് കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ വച്ചു നടക്കും. പരിശീലനഫീസ് 400 രൂപ (14.5 ശതമാനം സേവനനികുതി പുറമെ). താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം. പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവും ലഭിക്കും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്) എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോർഡർ ആയോ ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തിൽ അയയ്ക്കണം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN 0010955)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാൻസ്ഫർ ചെയ്യാം. അപേക്ഷയിൽ പണമടച്ച രീതി, രസീതിന്റെ നമ്പർ, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ചേർത്തിരിക്കണം. വിവരങ്ങൾ ഇമെയിലായി training@rubberboard.org.in -ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2351313, 2353127.