- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിമലയാർ റബ്ബേഴ്‌സ് ബ്രസീലിലേക്ക് റബ്ബർ കയറ്റി അയച്ചു
റബ്ബർബോർഡിന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള മണിമലയാർ റബ്ബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റബ്ബറിന്റെ ജന്മഭൂമിയായ ബ്രസീലിലേക്ക് 19 ടൺ ഷീറ്റുറബ്ബർ കയറ്റുമതി ചെയ്തു. ബ്രസീലിയൻ കമ്പനിയായ ഐ എ ബി വി'(ഇൻഡസ്ട്രിയാ ഡിആർട്ടിഫാറ്റോസ് ഡി ബോറാഷാ വെൽസിഡോറാ ലിമിറ്റഡ്) ആണ് ഇവിടെനിന്ന് ആർഎസ്എസ് 1 ഃഗ്രഡ് ഷീറ്റു വാങ്ങിയത്. കോട്ടയം ജില്ലയിലെ ഐങ്കൊമ്പ്, നീലൂർ, കുറിഞ്ഞി, ഇളങ്ങുളം നോർത്ത് എന്നീറബ്ബറുത്പാദക സംഘങ്ങളിൽനിന്നായി സംഭരിച്ച റബ്ബർഷീറ്റുകളാണ് മണിമലയാർ റബ്ബേഴ്‌സ് കയറ്റുമതിചെയ്തത്. റബ്ബർബോർഡിന്റെ ഗുണപരിശോധനകൾക്കുശേഷം പ്രകൃതിദത്തറബ്ബറിന്റെ ഇന്ത്യൻ ബ്രാൻഡായ ഇന്ത്യൻ നാച്ചുറൽ റബ്ബർ എന്ന ലേബലോടെയാണ് റബ്ബർ ബ്രസീലിലേക്ക് അയച്ചത്. പ്രകൃതിദത്തറബ്ബറിന്റെ ആഭ്യന്തരവിപണിയിൽ ആശാവഹമായ ചലനങ്ങളുണ്ടാക്കാൻ റബ്ബർ കയറ്റുമതിഅനിവാര്യമാണെന്ന റബ്ബർബോർഡിന്റെ വിലയിരുത്തലുകൾ ഉൾക്കൊണ്ടു കൊണ്ടാണ് കയറ്റുമതിസാധ്യമാക്കിയതെന്ന് മണിമലയാർ റബ്ബേഴ്‌സ് മാനേജിങ് ഡയറക്ടർ ഡോ.ബി രാജീവൻ പറഞ്ഞു.ആഭ്യന്തരവിപണി ശക്തമാക്കാൻ റബ്ബറുത്പാദകസംഘങ്ങള
റബ്ബർബോർഡിന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള മണിമലയാർ റബ്ബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റബ്ബറിന്റെ ജന്മഭൂമിയായ ബ്രസീലിലേക്ക് 19 ടൺ ഷീറ്റുറബ്ബർ കയറ്റുമതി ചെയ്തു. ബ്രസീലിയൻ കമ്പനിയായ ഐ എ ബി വി'(ഇൻഡസ്ട്രിയാ ഡിആർട്ടിഫാറ്റോസ് ഡി ബോറാഷാ വെൽസിഡോറാ ലിമിറ്റഡ്) ആണ് ഇവിടെനിന്ന് ആർഎസ്എസ് 1 ഃഗ്രഡ് ഷീറ്റു വാങ്ങിയത്.
കോട്ടയം ജില്ലയിലെ ഐങ്കൊമ്പ്, നീലൂർ, കുറിഞ്ഞി, ഇളങ്ങുളം നോർത്ത് എന്നീറബ്ബറുത്പാദക സംഘങ്ങളിൽനിന്നായി സംഭരിച്ച റബ്ബർഷീറ്റുകളാണ് മണിമലയാർ റബ്ബേഴ്‌സ് കയറ്റുമതിചെയ്തത്. റബ്ബർബോർഡിന്റെ ഗുണപരിശോധനകൾക്കുശേഷം പ്രകൃതിദത്തറബ്ബറിന്റെ ഇന്ത്യൻ ബ്രാൻഡായ ഇന്ത്യൻ നാച്ചുറൽ റബ്ബർ എന്ന ലേബലോടെയാണ് റബ്ബർ ബ്രസീലിലേക്ക് അയച്ചത്.
പ്രകൃതിദത്തറബ്ബറിന്റെ ആഭ്യന്തരവിപണിയിൽ ആശാവഹമായ ചലനങ്ങളുണ്ടാക്കാൻ റബ്ബർ കയറ്റുമതിഅനിവാര്യമാണെന്ന റബ്ബർബോർഡിന്റെ വിലയിരുത്തലുകൾ ഉൾക്കൊണ്ടു കൊണ്ടാണ് കയറ്റുമതിസാധ്യമാക്കിയതെന്ന് മണിമലയാർ റബ്ബേഴ്‌സ് മാനേജിങ് ഡയറക്ടർ ഡോ.ബി രാജീവൻ പറഞ്ഞു.ആഭ്യന്തരവിപണി ശക്തമാക്കാൻ റബ്ബറുത്പാദകസംഘങ്ങളുടെയും റബ്ബർബോർഡിന്റെയുംകൂട്ടുടമസ്ഥതയിലുള്ള മണിമലയാർ റബ്ബേഴ്‌സ് പോലെയുള്ള കമ്പനികളിലൂടെ റബ്ബർ കയറ്റുമതി ഒരു സ്ഥിരംസംവിധാനമാക്കേണ്ടത് ആവശ്യമാണ്.