- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ പ്രതിസന്ധി അതിരൂക്ഷം; സർക്കാരിന്റെ നിഷ്‌ക്രിയത്വം ദുഃഖകരം: ഇൻഫാം
കോട്ടയം: റബർ വ്യാപാരികളുടെ കടയടപ്പു സമരംകൂടി ആരംഭിച്ചിരിക്കുമ്പോൾ റബർ മേഖലയിൽ പ്രതിസന്ധി അതിരൂക്ഷമാകുന്നുവെന്നും സർക്കാരിന്റെ നിഷ്‌ക്രിയത്വം കർഷകരോടുള്ള വഞ്ചനയും കുറ്റകരമായ അനാസ്ഥയുമാണെന്നും ഇൻഫാം ദേശീയ സമിതി. റബർ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്ന വിലയ്ക്ക് കർഷകർക്ക് റബറിന്റെ വിൽപ്പന നടക്കുന്നില്ല. ചെറുകിട റബർ കർഷകർ ഉൽപ്പാദി
കോട്ടയം: റബർ വ്യാപാരികളുടെ കടയടപ്പു സമരംകൂടി ആരംഭിച്ചിരിക്കുമ്പോൾ റബർ മേഖലയിൽ പ്രതിസന്ധി അതിരൂക്ഷമാകുന്നുവെന്നും സർക്കാരിന്റെ നിഷ്‌ക്രിയത്വം കർഷകരോടുള്ള വഞ്ചനയും കുറ്റകരമായ അനാസ്ഥയുമാണെന്നും ഇൻഫാം ദേശീയ സമിതി. റബർ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്ന വിലയ്ക്ക് കർഷകർക്ക് റബറിന്റെ വിൽപ്പന നടക്കുന്നില്ല. ചെറുകിട റബർ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ആർഎസ്എസ് 4 റബർ ഷീറ്റ് വാങ്ങുവാൻ വ്യാപാരികൾ തയ്യാറാകുന്നില്ല. കൂടാതെ മാർച്ച് 17 മുതൽ അനിശ്ചിതകാലം കടകൾ അടച്ചിടുകയുമാണ്. ഇതിന്റെ പേരിൽ നേട്ടമുണ്ടാക്കുന്നത് വൻ വ്യാപാരികളും വ്യവസായികളുമാണ്. ഇതിനോടകം ഇറക്കുമതി ചെയ്തിരിക്കുന്ന വൻ റബർ സ്റ്റോക്ക് വിപണിയിലിറക്കുവാനുള്ള വ്യവസായികളുടെയും വ്യാപാരികളുടെയും ഗൂഢാലോചന കടയടപ്പുസമരത്തിനു പിന്നിലുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റബറിന്റെ ലഭ്യത കുറഞ്ഞിരിക്കുമ്പോൾ പോലും വില ഉയരാത്തത് അനിയന്ത്രിതമായ ഇറക്കുമതിയുടെ പരിണിതഫലമാണ്. വ്യവസായികളുടെ ഏജന്റുമാരായി റബർ ബോർഡ് ഉദ്യോഗസ്ഥർ സർക്കാരിനെയും കർഷകരെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും 138.50 രൂപയ്ക്ക് ഫെബ്രുവരി 1ന് റബർ സംഭരിച്ചുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതും നിരുത്തരവാദിത്വപരവുമാണെന്ന് ഇൻഫാം കുറ്റപ്പെടുത്തി.
റബർ പ്രതിസന്ധിയിൽ സർക്കാർ നടത്തിയ ഇടപെടലുകളെല്ലാം ഓരോന്നായി പരാജയപ്പെട്ടു. ബജറ്റിലൂടെ സർക്കാർ നൽകുവാൻ സാധ്യതയുള്ള വാഗ്ദാനങ്ങൾ വാചകക്കസർത്തുകൾക്കപ്പുറം ഫലപ്രദമാകുകയില്ലെന്നുള്ളത് കർഷകർക്കറിയാം. കർഷകർക്കുവേണ്ടി സംസാരിക്കുവാൻ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളും കർഷകപാർട്ടികൾ പോലും നിസംഗതയോടെ നിശബ്ദസേവനം നടത്തുന്നത് ആർക്കുവേണ്ടിയാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നു. വോട്ടുചെയ്യാനുള്ള ഉപകരണങ്ങൾ മാത്രമായി ആരും കർഷകരെ കാണേണ്ടന്നും വിവിധ കർഷക പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ''ദ പീപ്പിൾ''നെ ശക്തിപ്പെടുത്തുമെന്നും ഇൻഫാം ചൂണ്ടിക്കാട്ടി.
ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, അഡ്വ. പിഎസ് മൈക്കിൾ, കെ മൈയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെഎസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.