- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ വിലയടിവ് - സർക്കാരും റബർ ബോർഡും വ്യാപാരികളും കർഷകരെ വഞ്ചിക്കുന്നു: ഇൻഫാം
കോട്ടയം: സർക്കാരും റബർ ബോർഡും വ്യാപാരികളും ഒത്തുചേർന്ന് റബർ കർഷകരെ വഞ്ചിക്കുകയാണെന്നും 130 രൂപയ്ക്ക് റബർ സംഭരിക്കുമെന്ന് വ്യവസായികളും വൻകിട വ്യാപാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഇൻഫാം ദേശീയസമിതി. നാലാം ഗ്രേഡ് റബറിന
കോട്ടയം: സർക്കാരും റബർ ബോർഡും വ്യാപാരികളും ഒത്തുചേർന്ന് റബർ കർഷകരെ വഞ്ചിക്കുകയാണെന്നും 130 രൂപയ്ക്ക് റബർ സംഭരിക്കുമെന്ന് വ്യവസായികളും വൻകിട വ്യാപാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഇൻഫാം ദേശീയസമിതി.
നാലാം ഗ്രേഡ് റബറിന് കുറഞ്ഞവില 2015 മാർച്ച് 31 വരെ കിലോഗ്രാമിന് 130 രൂപയാണെന്ന് പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കുമ്പോൾ ഗ്രേഡ് റബറിന് 114 രൂപയ്ക്കാണ് ചെറുകിട വ്യാപാരികൾ കർഷകരിൽ നിന്നു വാങ്ങുന്നത്. പ്രഖ്യാപനത്തിനുശേഷം രണ്ടുദിവസം മാത്രമാണ് 126.5 രൂപയ്ക്ക് വിപണിയിൽ കർഷകർ റബർ വിറ്റഴിച്ചത്. മാദ്ധ്യമങ്ങളിൽ റബർ ബോർഡ് പറയുന്ന വില 130.5 ആയിരിക്കുമ്പോൾ വ്യാപാരിവില 118 രൂപ മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കർഷകരെ വിഢികളാക്കുന്ന അടവുനയം മാത്രമായിരുന്നുവെന്നും രണ്ടുദിവസം കൊണ്ട് വൻകിട വ്യാപാരികൾക്ക് കർഷകരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ശേഖരിച്ചുവച്ചിരുന്ന വൻ റബർസ്റ്റോക്ക് 130 രൂപയ്ക്ക് വ്യവസായികൾക്കു വിറ്റഴിക്കുവാൻ സർക്കാർ ഇടനിലക്കാരായി അവസരമൊരുക്കുകയായിരുന്നുവെന്ന് ഇൻഫാം ആരോപിച്ചു.
റബർ കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധിയിൽ അടിയന്തര ഇടപെടലുകൾ നടക്കാതെ കേന്ദ്ര സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നതും വഴിപാടു സമരങ്ങൾക്കുശേഷം രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടിയിരിക്കുന്നതും ദുഃഖകരമാണെന്നും ദേശീയ ഭാരവാഹികൾ പറഞ്ഞു. ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കൊഴുവനാൽ, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, കെ മൊയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ എസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.