135 രൂപയിൽ ആരംഭിച്ച കച്ചവടം ഇടക്ക് 142ൽ എത്തി; ഒടുവിൽ 138ൽ സ്ഥിരപ്പെട്ടു; റബ്ബർ വിലയിലെ കുതിപ്പ് തുടരുമ്പോൾ മധ്യതിരുവിതാംകൂർ വീണ്ടും പ്രതീക്ഷയിൽ
കോട്ടയം : കേന്ദ്ര സർക്കാർ നടത്തിയ ഇടപെടൽ ഫലം കാണുകയാണോ? ഇറക്കുമതിയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയ താൽകാലിക നിരോധനവും മറ്റും റബർ കർഷകർക്ക് കരുത്താകുന്നു. റബർ വില വീണ്ടും ഉയരുന്നു. ഇന്നലെ ഏതാനും മണിക്കൂർ നേരം 142 രൂപ വരെയെത്തിയ വില വൈകിട്ട് അവസാനിച്ചത് 138 രൂപയിൽ. വില 150 രൂപ മറി കടക്കുമെന്നാണു പ്രതീക്ഷ. ഇതോടെ മധ്യ തിരുവിതാംകൂർ വീണ്ടും പ്രതീക്ഷയിലെത്തുകയാണ്. ഇന്നലെ രാവിലെ 135 രൂപയിൽ ആരംഭിച്ച വ്യാപാരം പെട്ടെന്ന് 142 രൂപയിൽ വരെയെത്തി. ചില സ്ഥലങ്ങളിൽ ഈ വിലയ്ക്കു വ്യാപാരവും നടന്നു. റബർ ബോർഡ് വില 139 രൂപായിരുന്നു. നാട്ടിൻപുറങ്ങളിൽ പരമാവധി 136 രൂപയ്ക്കു മാത്രമാണു വ്യാപാരം നടന്നത്. കഴിഞ്ഞാഴ്ച മുതലാണു വില വർധിച്ചു തുടങ്ങിയത്. ഒരാഴ്ച കൊണ്ടു വിലയിൽ 10 രൂപ വർധനയുണ്ടായി. രാജ്യാന്തര വില ഉയർന്നതും ആഭ്യന്തര വിപണിയിലെ ഉത്പാദന കുറവുമാണു വില വർധനയ്ക്കുള്ള പ്രധാന കാരണം. അവധി വ്യാപാരികൾ വില ഉയർത്തിയതും വില ഉയർച്ചയ്ക്കു കാരണമായി. ഇന്നലെ അവധി വില 148 രൂപ വരെ വർധിച്ചു. ഒട്ടുപാൽ വില കൂടി കിലോയ്ക്ക് 90 രൂപയായി. മലേഷ്യൻ
- Share
- Tweet
- Telegram
- LinkedIniiiii
കോട്ടയം : കേന്ദ്ര സർക്കാർ നടത്തിയ ഇടപെടൽ ഫലം കാണുകയാണോ? ഇറക്കുമതിയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയ താൽകാലിക നിരോധനവും മറ്റും റബർ കർഷകർക്ക് കരുത്താകുന്നു. റബർ വില വീണ്ടും ഉയരുന്നു. ഇന്നലെ ഏതാനും മണിക്കൂർ നേരം 142 രൂപ വരെയെത്തിയ വില വൈകിട്ട് അവസാനിച്ചത് 138 രൂപയിൽ. വില 150 രൂപ മറി കടക്കുമെന്നാണു പ്രതീക്ഷ. ഇതോടെ മധ്യ തിരുവിതാംകൂർ വീണ്ടും പ്രതീക്ഷയിലെത്തുകയാണ്.
ഇന്നലെ രാവിലെ 135 രൂപയിൽ ആരംഭിച്ച വ്യാപാരം പെട്ടെന്ന് 142 രൂപയിൽ വരെയെത്തി. ചില സ്ഥലങ്ങളിൽ ഈ വിലയ്ക്കു വ്യാപാരവും നടന്നു. റബർ ബോർഡ് വില 139 രൂപായിരുന്നു. നാട്ടിൻപുറങ്ങളിൽ പരമാവധി 136 രൂപയ്ക്കു മാത്രമാണു വ്യാപാരം നടന്നത്. കഴിഞ്ഞാഴ്ച മുതലാണു വില വർധിച്ചു തുടങ്ങിയത്. ഒരാഴ്ച കൊണ്ടു വിലയിൽ 10 രൂപ വർധനയുണ്ടായി. രാജ്യാന്തര വില ഉയർന്നതും ആഭ്യന്തര വിപണിയിലെ ഉത്പാദന കുറവുമാണു വില വർധനയ്ക്കുള്ള പ്രധാന കാരണം.
അവധി വ്യാപാരികൾ വില ഉയർത്തിയതും വില ഉയർച്ചയ്ക്കു കാരണമായി. ഇന്നലെ അവധി വില 148 രൂപ വരെ വർധിച്ചു. ഒട്ടുപാൽ വില കൂടി കിലോയ്ക്ക് 90 രൂപയായി. മലേഷ്യൻ ക്രംബ് റബർ ഇറക്കുമതി ഉടൻ ഉണ്ടായേക്കുമെന്നു വിപണിയിലുള്ള വ്യാപക പ്രചരണം വിലയിടിക്കുമെന്ന ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വില 150 രൂപയാകുമെന്നാണ് സൂചനകൾ.
ഏപ്രിൽ ആദ്യ ആഴ്ച കിലോയ്ക്ക് 115 രൂപയായിരുന്ന റബർ വില ക്രമത്തിൽ കൂടിയാണ് 138 രൂപയിൽ എത്തിയത്. കടുത്ത ചൂടും ആഭ്യന്തര-രാജ്യാന്തര വിപണിയിൽ റബർ ഉൽപാദനത്തിലുണ്ടായ കുറവുമാണ് വില ഉയരാൻ കാരണമെന്ന് റബർ ബോർഡ് അധികൃതർ പറയുന്നു. വില ഉയരുന്ന സാഹചര്യം മുതലാക്കാൻ ജൂണിൽ മഴ തുടങ്ങും മുൻപു റെയിൻ ഗാർഡുകൾ സ്ഥാപിച്ച് കർഷകർ ടാപ്പിങ് തുടരുമെന്നാണ് റബർ ബോർഡ് കണക്കുകൂട്ടുന്നത്. ഇന്ത്യൊനീഷ്യയിൽ ഒഴികെ റബർ ഉൽപാദിപ്പിക്കുന്ന തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും കനത്ത ചൂടിനെ തുടർന്ന് ഉൽപാദനം 20 ശതമാനത്തിലധികം കുറഞ്ഞു.
ഇത് റബർ വില ഉയരാൻ കാരണമായി. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ വിപണിയിലും ഉണ്ടായത്. കഴിഞ്ഞ മാർച്ച് മാസം മുതൽ റബർ വില ഉയരുന്ന പ്രവണതയാണ് വിപണിയിൽ പ്രകടമായിരുന്നത്.