- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര വിപണയിൽ റബ്ബർവിലയിൽ ഇടിവ്; രണ്ടാഴ്ച്ചകൊണ്ട് വില കുറഞ്ഞത് 171 രൂപയായി; തിരിച്ചടിയായത് കൂടുതൽ റബ്ബർ വിപണിയിലെത്തിയത്
കോട്ടയം: ആഭ്യന്തരവിപണിയിൽ റബ്ബറിന് വിലയിടിവ്. ഏപ്രിൽ ആദ്യം ആർ.എസ്.എസ്.-4 റബ്ബർ കിലോയ്ക്ക് 176 രൂപവരെയെത്തിയിരുന്നു. രണ്ടാഴ്ചകൊണ്ട് വില 171 രൂപയായി കുറഞ്ഞു. 166 രൂപയ്ക്കാണ് വ്യാപാരികൾ റബ്ബർ വിറ്റത്. കർഷകർ കൂടുതൽ റബ്ബർ വിപണിയിലെത്തിച്ചതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം.
മൂന്നാഴ്ചയായി മാർക്കറ്റിൽ റബ്ബറിന്റെ ലഭ്യത ഉയർന്നാണ്. മഴ പെയ്തതിനാൽ, കൂടുതൽ കർഷകർ ടാപ്പിങ് തുടങ്ങിയതും കൂടുതൽ റബ്ബർ മാർക്കറ്റിലെത്താൻ വഴിയൊരുക്കി. ഇപ്പോഴത്തെ വിലക്കുറവ് താത്കാലികമാണെന്നും വരുംദിവസങ്ങളിൽ വില ഉയരുമെന്നും മാർക്കറ്റിങ് രംഗത്തെ വിദഗ്ദ്ധർ പറയുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story