കോതമംഗലം: ചിമ്മിനിയിൽ ഉണങ്ങാനിട്ടിരുന്ന റബ്ബർ ഷീറ്റ് ശേഖരത്തിന് തീപിടിച്ചു. വൻ നാശനാഷ്ടം. 400 കിലോ ഷീറ്റാണ് കത്തി നശിച്ചത്. പിണ്ടിമന ചെങ്കര മുടിയറയിൽ തുമ്പരത്തുകുടിവീട്ടിൽ ഷിബുവിന്റെ വീട്ടിലെ അടുക്കളയുടെ ചിമ്മിനിയിൽ പുകച്ച് ഉണക്കാൻ ഇട്ടിരുന്ന ഷീറ്റിനാണ് അടുപ്പിൽ നിന്ന് തീ പടർന്ന് കത്തി നശിച്ചത്.

വീട്ടിലെ അടുക്കളയിൽ ഉണങ്ങാനായി സൂക്ഷിച്ചിരുന്ന ഉദ്ദേശം 400 കിലോ ഷീറ്റും ഭാഗീകമായി കത്തി നശിച്ചു. കോതമംഗലം ഫയർ‌സ്റ്റേഷനിലെ രണ്ട് യൂണിറ്റ് എത്തി ഉടനടി തീ അണച്ചു. ഓടിക്കൂടിയ നാട്ടുകാർ തീ പടരുന്നത് തടയാൻ ശ്രമിച്ചു വെങ്കിലും ഫലപ്രദമായില്ല. ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തി സമയോചിതമായി പ്രവർത്തിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.

വീടിന്റെ അടുക്കള ,ചിമ്മിനി എന്നിവയ്ക്കും ഇലക്ട്രിക് വയറിംഗിനും കേടുപാടുകൾ പറ്റി. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അനിൽ കുമാർ, പി.എം റഷീദ്, റ്റി.പി റഷീദ്., കെ.എൻ ബിജു ,ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ നൗഷാദ്, പ്രദീപ്, അൻവർ, സൽമാൻഖാൻ എന്നിവരാണ് തീ അണക്കാനുള്ള സംഘത്തിൽ ഉണ്ടായിരുന്നത്.